India

ഐഎസ്ആർഒയുടെ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റ് ഉൾപ്പെടുത്തി തമിഴ്നാട്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ രാജ്യത്തെ അപമാനിച്ചു. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഇതോടെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.

കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ പോർട്ടിന് തറക്കല്ലിടുകയും തൂത്തുക്കുടിയിൽ 17,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആരംഭിക്കുകയും ചെയ്തതിന് ശേഷമായിരുന്നു മോദി സംഭവത്തിൽ ഉള്ള തന്റെ വിമർശനം അറിയിച്ചത്.

‘ഇന്ത്യയുടെ വികസനം കാണാൻ ഡിഎംകെ തയ്യാറല്ല. ഡിഎംകെ ഒരു ജോലിയും ചെയ്യുന്നില്ല, മറിച്ച് തെറ്റായ ക്രെഡിറ്റ് എടുക്കുകയാണ്. ഞങ്ങളുടെ പദ്ധതികളിൽ അവർ അവരുടെ സ്റ്റിക്കർ പതിക്കുന്നു. ഇപ്പോൾ പുതിയ ഇസ്രോ ലോഞ്ച്പാഡിൻ്റെ ക്രെഡിറ്റ് എടുക്കാനാണ് ശ്രമിക്കുന്നത്. അവർ ഒരു ചൈനീസ് പതാക ചിഹ്നം ഒട്ടിച്ച് ഇന്ത്യയെ അപമാനിക്കുകയാണ്.’ തൂത്തുക്കുടിയിലെ പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

‘നിങ്ങൾ നികുതിയായി അടക്കുന്ന പണം പരസ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുകയാണ്. അവർ ഇന്ത്യയുടെ പതാക ചിഹ്നം ഇട്ടിട്ടില്ല. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ നേട്ടങ്ങൾ കാണിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർ നമ്മുടെ ശാസ്ത്രജ്ഞരെയും നിങ്ങളെയും കൂടിയാണ് അപമാനിച്ചിരിക്കുന്നത്.’

തമിഴ്നാട് സർക്കാർ നടപടി ഡിഎംകെയുടെ ചൈനയോടുള്ള പ്രതിബദ്ധതയുടെയും നമ്മുടെ രാജ്യത്തിൻ്റെ പരമാധികാരത്തോടുള്ള അവരുടെ തികഞ്ഞ അവഗണനയുടെയും പ്രകടമാക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈ കുറ്റപ്പെടുത്തി. ‘കുലശേഖരപട്ടണത്ത് ഐ.എസ്.ആർ.ഒ.യുടെ രണ്ടാമത്തെ വിക്ഷേപണത്തറയുടെ പ്രഖ്യാപനം പുറത്തുവന്നത് മുതൽ അഴിമതിയുടെ മുനമ്പിൽ പറക്കുന്ന പാർട്ടിയായ ഡിഎംകെ സ്റ്റിക്കറുകൾ ഒട്ടിക്കാൻ വെമ്പുകയാണ്.’ എക്‌സിലെ പോസ്റ്റിൽ ബി.ജെ.പി നേതാവ് കെ അണ്ണാമലൈ പറഞ്ഞു,

crime-administrator

Recent Posts

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

20 mins ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

6 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

14 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

15 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

16 hours ago