India

ഉത്തർപ്രദേശിൽ 10 രാജ്യസഭാ സീറ്റുകളിൽ 8 ലും വിജയം നേടി ബി ജെ പി

ന്യൂഡൽഹി . ഉത്തർപ്രദേശിൽ 10 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണത്തിലും വിജയം നേടി ബി ജെ പി. ബാക്കി രണ്ട് സീറ്റുകൾ സമാജ്‌വാദി പാർട്ടി വിജയം നേടി. പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ ക്രോസ് വോട്ടിങ്ങാണ് എട്ടാമത്തെ സീറ്റില്‍ ബി ജെ പിക്ക് വിജയം ഉറപ്പിക്കാനായത്. നേരത്തെ ഹിമാചലിലും ബിജെപി അട്ടിമറി ജയം നേടിയിരുന്നു. പാർട്ടിയുടെ വിജയം ബി ജെ പി നേതാക്കന്മാരും പ്രവർത്തകരും തുടർന്ന് വന്‍ ആഘോഷമാക്കുകയും ഉണ്ടായി.

നിയമസഭയിലെ അംഗബലപ്രകാരം ബിജെപിക്ക് ഏഴു സീറ്റുകളിലും എസ്പിക്ക് മൂന്ന് സീറ്റുകളിലുമാണ് ജയിക്കാന്‍ സാധ്യത ഉണ്ടായിരുന്നത്. എന്നാല്‍ എസ്പിയിലെ എട്ട് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതാണ് ബിജെപിയുടെ ഒരു സ്ഥാനാര്‍ഥി കൂടി ജയിക്കാന്‍ സഹായിക്കുന്നത്. എസ്പിയുടെ ഒരു സ്ഥാനാര്‍ഥിയെ അട്ടിമറിയിലൂടെയാണ് ബിജെപി പരാജയപ്പെടുത്തി.

‘ബിജെപിയുടെ 8 സ്ഥാനാർത്ഥികളും വിജയിക്കുമെന്ന് ഞങ്ങൾ ആദ്യം മുതൽ പറഞ്ഞിരുന്നു. ഞങ്ങളുടെ 8 സ്ഥാനാർത്ഥികളും വിജയിച്ചു. വിജയിച്ച എല്ലാ സ്ഥാനാർത്ഥികളെയും ഞാൻ അഭിനന്ദിക്കുന്നു. ആരുടെ വോട്ടുകൾ കൊണ്ടാണ് അവർ വിജയിച്ചതെന്ന് എല്ലാവർക്കും അറിയാം. ഞാന്‍ ജനങ്ങളോട് നന്ദി പറയുന്നു,’ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എഎൻഐയോട് പറയുകയുണ്ടായി.

‘രണ്ട് എസ്പി സ്ഥാനാർത്ഥികളും വിജയിച്ചു. അതിനാൽ, അഖിലേഷ് യാദവിനും അഭിനന്ദനങ്ങൾ… രാജ്യസഭയിൽ ആരംഭിച്ച ബി ജെ പിയുടെ വിജയയാത്ര ലോക്സഭയിലും തുടരും. അത് വിധാൻസഭാ തിരഞ്ഞെടുപ്പ് വരെ തുടരും,” മൗര്യ കൂട്ടിച്ചേർത്തു. ” ഈ ഫലമേ വരികയുള്ളുവെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. 8 സീറ്റുകളിലും ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പിച്ചു. വിജയിക്കേണ്ടതില്ലാത്തതിനാൽ പ്രതിപക്ഷം നിരാശരായത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ 8 സീറ്റ് നേടി ഇതിനുശേഷം ഞങ്ങൾ 80 വിജയിക്കും… ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ 400 നേടും’ ബി ജെ പി നിയമസഭാംഗം മൊഹ്‌സിൻ റാസ പറഞ്ഞു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

5 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

13 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

13 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

14 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

14 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

14 hours ago