Kerala

ഓപ്പൺ സർവകലാശാല വി സി ഗവർണറുടെ ഹിയറിങ്ങിനു മുൻപേ രാജിവെച്ചോടി, മറ്റു 3 വി സി മാരും അയോഗ്യർ, ഗവർണറുടെ തീരുമാനം നിർണായകം

തിരുവനന്തപുരം . സംസ്ഥാന ഗവർണറും യൂണിവേഴ്സിറ്റികളുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രീയ യുദ്ധം നടത്തിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റേയും സംസ്ഥാന സർക്കാരിന്റെയും കണക്ക് കൂട്ടലുകളൊക്കെ യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർ മാരുടെ കാര്യത്തിൽ പിഴച്ചു. ഗവർണറുടെ ഹിയറിങ്ങിനു മുൻപേ ഒരു വി സി രാജിവെച്ചോടി ഒളിച്ചു. മറ്റു 3 വി സി മാർക്കും യോഗ്യത ഇല്ലെന്നു ഗവർണറുടെ ഹിയറിങ്ങിൽ യുജിസി ജോയിന്റ് സെക്രട്ടറി കുറിച്ചു.

തിരുവനന്തപുരം . ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ മുബാറക് പാഷാ ഗവർണറുടെ ഹിയറിങ്ങി ൽ പോലും പങ്കെടുക്കാതെ രാജിവെച്ചോടി. പുറത്താക്കൽ നടപടിയുടെ ഭാഗമായി മുബാറക് പാഷാ അടക്കം നാല് വി സിമാരിൽ നിന്ന് ഗവർണർ ശനിയാഴ്ച ഹിയറിങ്ങ് നടത്താൻ തീരുമാനിച്ചിരുന്നു. ഹിയറിങ്ങിന് മുൻപ് തന്നെ വിസി കസേരയിൽ ഇരിക്കാൻ യുജിസി ചട്ടപ്രകാരം യോഗ്യത ഇല്ലാത്ത വി സി ഗവർണർക്ക് രാജിക്കത്ത് നൽക്കുകയായിരുന്നു. രാജിക്കത്തിൽ ഗവർണർ തീരുമാനം എടുത്തില്ല.

പുറത്താക്കൽ നടപടിയുടെ ഭാഗമായാണ് നാല് വി സിമാരിൽ നിന്നും ഗവർണർ ശനിയാഴ്ച ഹിയറിങ്ങ് നടത്തിയത്. കാലിക്കറ്റ്, സംസ്‌കൃതം, ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വിസിമാരോട് രാജ് ഭവനിൽ നേരിട്ട് ഹാജരാകാനായിരുന്നു ഗവർണർ നിർദ്ദേശം നൽകിയിരുന്നത്. ഇവരിൽ ഡിജിറ്റൽ സർവകലാശാല വിസിയും കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്‌കൃതം സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിൽ ഹാജരായി.

ഹിയറിങ്ങിൽ യുജിസി ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. മൂന്നു വിസിമാർക്കും യുജിസി റെഗുലേഷൻ പ്രകാരമുളള യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധി ചൂണ്ടിക്കാട്ടുകയും ഗവർണർക്ക് രേഖാമൂലം എഴുതി നൽകുകയും ചെയ്തിട്ടുണ്ട്. വിസിമാരുടെ നിയമം തുടരണോ എന്നതിൽ ഗവർണ്ണറുടെ നിലപാട് ഈ സാഹചര്യത്തിൽ നിർണ്ണായകമായിരിക്കുകയാണ്. യോഗ്യത ഇല്ലാത്ത വി സി മാർ തുടരാൻ അനുവദിക്കാൻ ഇനി ഗവർണർക്ക് ആവില്ല.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

4 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

8 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago