Crime,

ഒടുവിലാ കൊടും ക്രൂരതയും മരണത്തിനു കീഴടങ്ങി, ആരതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ശ്യാമും മരിച്ചു

ആലപ്പുഴ . ചേര്‍ത്തലയില്‍ യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ഭര്‍ത്താവിനേയും ഒടുവിൽ മരണം കവർന്നു. കടക്കരപ്പള്ളി സ്വദേശി ശ്യാം ജി ചന്ദ്രൻ മരണപെട്ടു. ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശ്യാം തീ കൊളുത്തി പൊള്ളലേറ്റ ഭാര്യ ആരതി തിങ്കളാഴ്ച മരിച്ചിരുന്നു.

ചേര്‍ത്തല വെട്ടക്കല്‍ സ്വദേശി ആരതിയാണ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചത്. 32 വയസായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ആരതി. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ആരതിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി തിങ്കളാഴ്ച രാവിലെ ശ്യാംജിത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിനിടെ ശ്യാംജിത്തിനും പൊള്ളലേട്ടിരുന്നു.

ചേർത്തലയിൽ കൊല്ലപ്പെട്ട ആരതിയുടെ ദേഹത്ത് തീയാളിയ ശേഷവും പ്രതിയായ ശ്യാംജിത്ത് പെട്രോൾ ഒഴിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. പട്ടണക്കാട് സ്വദേശി ആരതിയെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞ് ഭർത്താവ് ശ്യാംജിത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. വഴിയിൽ ശ്യാംജിത്ത് ആരതിയെ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കൊളുത്തുകയായിരുന്നു.

പെട്രോൾ ഒഴിച്ച ഉടനെ ആരതി വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും അപ്പോഴേക്കും ശ്യാംജിത്ത് തീ കൊളുത്തിയിരുന്നു. ജീവനും കൊണ്ട് അലറി വിളിച്ച് ഓടിയ ആരതിയെ പിന്നാലെ ഓടിയെത്തിയ ശ്യാംജിത്ത് വീണ്ടും പെട്രോൾ ഒഴിച്ച് തീ ആളി കത്തിച്ച ക്രൂരതയാണ് ചെയ്തത്. തീപ്പൊള്ളലേറ്റ ആരതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടുകാരാണ് തീയണച്ച് ഇവരെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചക്ക് മൂന്ന് മണിയോടെ മരിച്ചു

കുടുംബ പ്രശ്നങ്ങളെ തുടർന്ന് വളരെ നാളുകളായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ ഉപദ്രവത്തില്‍ നിന്ന് ആരതി കോടതി വഴി സംരക്ഷണ ഉത്തരവും നേടിയിരുന്നു. ഇത് ലംഘിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ ശ്യാംജിത്തിനെതിരെ പട്ടണക്കാട് പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

3 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

11 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

12 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

12 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

13 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

13 hours ago