Kerala

സിപിഎം കൂടുതല്‍ സംഭാവന വാങ്ങിയത് കിറ്റക്സിൽ നിന്ന്, ഞങ്ങളുടെ മര്യാദയെന്ന് സാബു, എനിക്കൊന്നും അറിയില്ലെന്ന് ഗോവിന്ദൻ

കൊച്ചി . സി പി എമ്മിന് 2022-23 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് കിറ്റെക്സ് ഗ്രൂപ്പില്‍ നിന്ന്. സാബു ജേക്കബ് നേതൃത്വം നല്‍കുന്ന കിറ്റക്സ് ഗ്രൂപ്പും സംസ്ഥാന സർക്കാരും തമ്മിൽ വലിയ തർക്കങ്ങളും വെല്ലുവിളികളുമുയർന്ന കഴിഞ്ഞ വർഷത്തെ കണക്കുകളാണ് ഇക്കാര്യം പറയുന്നത്.

സി പി എം പാർട്ടിക്ക് സംഭാവന നല്‍കിയവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിപിഎം തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 30 ലക്ഷം രൂപയാണ് ചെക്ക് വഴി കിറ്റെക്സ് ഗ്രൂപ്പ് സി പി എമ്മിന് സംഭാവനയായി നൽകിയിരിക്കുന്നത്. സി പി എമ്മിന് സംഭാവന നല്‍കിയ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ ഒന്നാമതും ഇന്ത്യയില്‍ എട്ടാമതുമാണ് കിറ്റെക്സ് ഗ്രൂപ്പ് എന്നതാണ് ശ്രദ്ധേയം.

സാബു ജേക്കബിന്റെ ട്വന്റി-ട്വന്റി പാർട്ടി പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മില്‍ കിഴക്കമ്പലത്ത് പോയ വർഷം നിരവധി തവണയാണ് സംഘർഷം ഉണ്ടാവുന്നത്. കുന്നത്തുനാട് എം എല്‍ എ ശ്രീനിജനും സാബു ജേക്കബുമായി എപ്പോഴും പ്രശ്നങ്ങളും തർക്കങ്ങളുമാണ് . അവയിൽ ചിലത് നിയമപോരാടത്തിലേക്ക് വരെ എത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും 2022-23 സാമ്പത്തിക വർഷം സിപിഎമ്മിന് കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് കിറ്റെക്സ് ഗ്രൂപ്പില്‍ നിന്നാണ് എന്നതിലാണ് പ്രാധാന്യമേറെ ഉള്ളത്.

സിഐടിയു കർണാടക സംസ്ഥാന കമ്മിറ്റിയാണ് സി പി എമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത്. 56.8 ലക്ഷം രൂപയാണ് സി ഐ ടി യു വിന്റെ സംഭാവന. വരവ് ചെലവ് കണക്കുകള്‍ക്കും സംഭാവനകള്‍ സംബന്ധിച്ച പ്രസ്താവനയ്ക്കുമൊപ്പം സമർപ്പിച്ച ഫോം 24 ലാണ് സംഭാവന നല്‍കിയവരുടെ പേരുകൾ ഉള്ളത്. 20000 രൂപയില്‍ കൂടുതലായി പാർട്ടിക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങളാണ് ഫോം 24 ല്‍ ഉള്‍പ്പെടുത്തുന്നത്.

20000 രൂപയ്ക്ക് മുകളിലായി മാത്രം സി പി എമ്മിന് മൊത്തം കിട്ടിയ സംഭാവന തന്നെ 6.2 കോടി രൂപ വരും. കേരളത്തിൽ നിന്ന് വ്യക്തികൾ, സ്വർണവ്യാപാരികൾ, ബിൽഡർമാർ എന്നിവരില്‍ നിന്നാണ് സി പി എമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരി ക്കുന്നത്. അതേസമയം, സമാന്യ മര്യാദയുടെ പേരിലാണ് സി പി എമ്മിന് സംഭാവനകള്‍ നല്‍കിയതെന്നാണ് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് പറയുന്നത്.

സി പി എം തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ച് സമീപിച്ചപ്പോൾ ഞങ്ങൾ സാമാന്യ മര്യാദയുടെ പേരിൽ‌ സംഭാവന നൽകി. അത് തികച്ചും സ്വാഭാവികമായ നടപടിയാണ്. അവരെ പേടിയുള്ളതുകൊണ്ടല്ല പണം നൽകിയത്. പണം വാങ്ങിയ ശേഷവും അവർ ഞങ്ങൾക്ക് നേരെ വരുന്നുണ്ടെങ്കിൽ ചോദ്യം ചെയ്യേണ്ടത് അവരുടെ തത്വങ്ങളെയാണ് – സാബു ജേക്കബ് പറഞ്ഞു.

എന്നാൽ കിറ്റെക്സ് ഗ്രൂപ്പിന്റെ സംഭാവനയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. പാർട്ടിയുടെ സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ അക്കൗണ്ട്സ് വിഭാഗമാണ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

1 hour ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

9 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

10 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

10 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

10 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

11 hours ago