Kerala

‘കെആർഇഎംഎലിനു ധാതുമണൽ ഖനനത്തിന് അനുമതി നൽകാൻ വ്യവസായ നയം തന്നെ പിണറായി മാറ്റി മറിച്ചു’

തിരുവനന്തപുരം . സിഎംആർഎലിന്റെ സഹോദര കമ്പനിയായ കെആർഇഎംഎലിനു ധാതുമണൽ ഖനനത്തിന് അനുമതി നൽകാൻ വേണ്ടി മാത്രം സംസ്ഥാന വ്യവസായ നയത്തിൽ 2018 ൽ പിണറായി സർക്കാർ വെള്ളം ചേർത്തെന്നു മാത്യു കുഴൽനാടൻ എംഎൽഎ. ആദ്യം ഇംഗ്ലിഷിൽ തയാറാക്കിയ നയത്തിൽ ‘ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തും’ എന്ന് മാത്രം ഉണ്ടായിരുന്ന സർക്കാർ നയം മലയാളത്തിലേക്ക് മാറ്റുമ്പോൾ ഈ വാചകത്തിനൊപ്പം, ‘എന്നാൽ ഇതുസംബന്ധിച്ച് ഇപ്പോൾ നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടുന്നതായിരിക്കും’ എന്ന വാചകം koodi ചേർത്ത് മാറ്റി മറിക്കപ്പെട്ടു. സിഎംആർഎലിന്റെ സഹോദര കമ്പനിയായ കെആർഇഎംഎല്ലിനെ സഹായിക്കാ നായിരുന്നു ഇത്.

2018ലെ വ്യവസായ നയം ഇംഗ്ലിഷിൽ ഉള്ളതിലാവട്ടെ സുപ്രീംകോടതി വിധി സംബന്ധിച്ച ഒരു പരാമർശവും ഉണ്ടായിരുന്നില്ല. കെആർഇഎം എലിനു ഖനനാനുമതി നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി 2016 ൽ ശരിവെച്ചിരുന്നുവെങ്കിലും, സർക്കാരിന് ആവശ്യ മെങ്കിൽ, പാട്ടത്തിനു നൽകിയ സ്ഥലം ധാതുനിക്ഷേപത്തെ കരുതി കെആർഇഎംഎലിൽനിന്നു തിരിച്ചെടുക്കാമെന്നും കോടതി പറഞ്ഞിരുന്നതാണ്. 2018ലെ വ്യവസായ നയം മലയാളത്തിലുള്ളതിൽ ‘ഖനനം പൊതുമേഖലയിൽ പരിമിതപ്പെടുത്തുമെങ്കിലും സുപ്രീംകോ ടതി വിധി നടപ്പാക്കുമെന്നു’ പരാമർശം ചേർത്ത് സർക്കാർ കെആർഇ എംഎലിന് അനുകൂലമായ കോടതി വിധിയുടെ മറവിൽ കമ്പനിയെ സഹായിക്കാനായിരുന്നു.ഇക്കാര്യത്തിൽ മൗനം പാലിച്ച വ്യവസായ വകുപ്പ്,

ഖനനാനുമതി നൽകിയ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നു നയത്തിൽ പരാമർശിക്കുന്നത് ദുരുദ്ദേശ്യത്തോടെ ആയിരുന്നു. ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന നയത്തിൽ തന്നെ, സ്വകാര്യ കമ്പനിക്ക് അനുമതി നൽകുമെന്ന പരോക്ഷമായി സൂചിപ്പിച്ചത്തിൽ തന്നെ വൈരുധ്യമാണ് ഉള്ളത്. ഇതെല്ലാം കർത്തായുടെ കമ്പനിയെ സഹായിക്കാൻ വേണ്ടിയായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.

കെആർഇഎംഎലിന്റെ ഖനനാനുമതിയുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി തന്നെയാണ് റിവ്യൂ ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപന ങ്ങളായ കെഎസ്ഐഡിസി, ഐആർഇഎൽ എന്നിവയ്ക്കൊപ്പം സ്വകാര്യ കമ്പനിയായ കെആർഇഎംഎലിനെ ചേർത്ത് കേന്ദ്ര ചട്ടംമറികടക്കാനാണ് പിണറായി സർക്കാർ ശ്രമം നടത്തിയത്. സർക്കാർ കമ്പനിക്കോ, സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനത്തിനോ മാത്രമേ തീരപ്രദേശത്തു ഖനനാനുമതി നൽകാൻ പാടുള്ളൂ എന്നാണ് 2019 ലെ കേന്ദ്രത്തിന്റെ നിർദേശം. കെആർഇഎം എലിന്റെ ഓഹരി 25 ശതമാനത്തിൽ താഴെ നിർത്തി, പൊതുമേഖലാ സ്ഥാപനമാക്കാനുള്ള ശ്രമമാണു നടന്നതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

2 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

10 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

11 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

11 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

12 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

12 hours ago