Crime,

ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം: ആയുധ പരിശീലകൻ ജാഫർ ഭീമന്റവിടയെ എൻ ഐ എ വീട്ടിൽ നിന്ന് തൂക്കിയെടുത്ത് കൊണ്ടുപോയി

കൊച്ചി . ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞിരുന്ന ആയുധ പരിശീലകൻ കണ്ണൂർ സ്വദേശി അറസ്റ്റിലായി. ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎ പൊക്കിയത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

ദീർഘകാലമായി ഒളിവിലായിരുന്നു കേസിലെ അൻപത്തി യൊൻപതാം പ്രതിയായ ജാഫർ. 2047 ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഡാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. ഇതിനായി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയെന്നും എൻഐഎ പറഞ്ഞിട്ടുണ്ട്.

ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലർ ഫ്രണ്ട് കില്ലർ ടീമും സർവീസ് ടീമും രൂപീകരിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സർവീസ് ടീം രൂപീകരിച്ചത്. കുറ്റകൃത്യങ്ങൾക്കായാണ് കില്ലർ ടീമിനെ രൂപീകരിച്ചത്. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിക്കുമ്പോൾ എൻ ഐ എ ഇക്കാര്യം പറഞ്ഞിരുന്നതുമാണ്. 20 പേരാണ് കേസിലെ പ്രതികൾ. ഇതിൽ ചിലരെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞവർഷം ജൂലൈ 28നാണ് പ്രവീൺ നെട്ടാരു കൊലചെയ്യപ്പെടുന്നത്. രാത്രിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആരും കോല നടക്കുന്നത്. മുഹമ്മദ് ഷിയാബ്, അബ്ദുല്ല ബഷീര്‍, റിയാസ്, മുസ്തഫ പായിച്ചാർ, കെ.എ.മസൂദ്, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കർ സിദ്ദിഖ്, എം.നൗഫൽ, ഇസ്മായിൽ ഷാഫി, കെ.മഹമ്മദ് ഇഖ്ബാൽ, എം.ഷഹീദ്, ജി.മഹമ്മദ് ഷഫീഖ്, ഉമ്മർ ഫാറൂഖ്, അബ്ദുൽ കബീർ, മുഹമ്മദ് ഇബ്രാഹിം ഷാ, വൈ.സൈനുൽ ആബിദ്, ഷെഖ് സദ്ദാം ഹുസൈൻ, സാക്കിയാർ, എൻ.അബ്ദുൽ ഹാരിസ്, എം.എച്ച്. തുഫൈൽ, ജാഫർ ഭീമന്റവിട എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികൾ.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

52 mins ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

2 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

2 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

3 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

4 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

4 hours ago