Kerala

രാജ്യത്തെ നിയമങ്ങൾക്ക് മുകളിലല്ല ഇസ്ലാമിക നിയമങ്ങൾ, ശരീയത്ത് പ്രകാരമുള്ള ഇസ്‌ലാമിക ക്രിമിനൽ നിയമങ്ങൾ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി . രാജ്യത്തെ നിയമങ്ങൾക്ക് മുകളിലല്ല ഇസ്ലാമിക നിയമങ്ങൾ എന്ന് മലേഷ്യൻ സുപ്രീം കോടതി. ശരീയത്ത് പ്രകാരമുള്ള ക്രിമിനൽ നിയമങ്ങൾ മലേഷ്യൻ സുപ്രീം കോടതി റദ്ദാക്കി. കെലന്തൻ സംസ്ഥാനത്തെ ശരീയത്ത് അടിസ്ഥാനമാക്കിയുള്ള ക്രിമിനൽ നിയമങ്ങൾ റദ്ദാക്കി മലേഷ്യൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇത് ഫെഡറൽ സർക്കാരിന്റെ അവകാശമാണെന്നും ഇത്തരം നിയമങ്ങൾ അതിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെ തുടർന്ന് മലേഷ്യയിലെ ഇസ്ലാമിക മതമൗലികവാദികൾ പ്രതിഷേധത്തിലാണ്.

സ്വവർഗാനുരാഗം, ലൈംഗികാതിക്രമം, ക്രോസ് ഡ്രസ്സിംഗ് (എതിര് ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുക) തുടങ്ങി തെറ്റായ തെളിവ് നൽകുന്നത് വരെയുള്ള കുറ്റകൃത്യങ്ങൾക്ക് ശരീയത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ശിക്ഷ നൽകി വന്നിരുന്നത്. ഈ നിയമങ്ങളാണ് കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മലേഷ്യൻ ഫെഡറൽ നിയമത്തിന് കീഴിൽ വരുന്ന വിഷയങ്ങളിൽ അതിനു മുകളിൽ ഈ വിഷയങ്ങൾക്കായി ഇസ്ലാമിക നിയമങ്ങൾ നിർമ്മിക്കാൻ കഴിയില്ലായെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2022 ൽ രണ്ട് മുസ്ലീം സ്ത്രീകളാണ് കോടതിയിൽ ഇതുസംബന്ധിച്ച കേസ് ഫയൽ ചെയ്തിരുന്നത്. കോടതിയുടെ ഉത്തരവോടെ 16 നിയമങ്ങൾ അസാധുവായി പ്രഖ്യാപിച്ചു. ഇസ്ലാമിക മതമൗലിക വാദികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതിനാൽ വിധി പ്രഖ്യാപിക്കു മ്പോൾ കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. വിധി പ്രഖ്യാപിക്കുമ്പോൾ പുത്രജയയിലെ കോടതിക്ക് പുറത്ത് പ്രകടനം നടത്താൻ നിരവധി പേർ എത്തിയിരുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

10 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

11 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

12 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

22 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

23 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

24 hours ago