Kerala

മന്ത്രി അനിലിന്റെ കത്തെഴുത്ത് കണ്ടു ഭാര്യക്ക് മടുത്തു, പിണറായിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ഭാര്യ

തിരുവനന്തപുരം . സി പി ഐ മന്ത്രിമാരോട് സി പി എം കാട്ടുന്ന നീതി നിഷേധത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യയുടെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യ ആർ. ലതാദേവി നടത്തിയിരിക്കുന്നത്. തന്റെ ഭർത്താവ് പതിവായി മുഖ്യമന്ത്രിക്ക് ഭഷ്യ വകുപ്പിന് വേണ്ടി കത്ത്തെഴുതുന്നത് കണ്ടു മനം നൊന്താണ് പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

സിപിഐ സംസ്ഥാന കൗൺസിലിലാണ് കൗൺസിൽ അം​ഗമായ ലതാദേവി മുഖ്യമന്ത്രിക്കെതിരെ പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് കത്തെഴുതി എഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നായിരുന്നു ആ വിമർശനം. സംസ്ഥാന ബജറ്റിലെ പരാമർശങ്ങളോടുള്ള വിയോജിപ്പുകളും സി പി ഐ കൗൺസിലിൽ ഉണ്ടായി. സി പി ഐ മന്ത്രിമാരെ രണ്ടാം കിടക്കാരായി സി പി എം കാണുന്നു എന്ന ആക്ഷേപം നേരത്തെ ഉയരുന്നതാണ്.

മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടുകേൾ ക്കാനും കോടികളാണ് ചിലവിടുന്നതെന്നും സംസ്ഥാനത്ത് ആഡംബരത്തിനും ധൂർത്തിനും യാതൊരു കുറവുമില്ലെന്നും വരെ സിപിഐ കൗൺസിലിൽ വിമർശനമുണ്ടായി. ബജറ്റ് തയ്യാറാക്കു ന്നതിന് മുന്നോടിയായി സി പി ഐ യുമായി കൂടിയാലോചനകൾ നടത്താതിരുന്നതിനെതിരെയും പ്രതിഷേധം ഉണ്ടായി. വിദേശ സർവ്വകലാശാല വിഷയത്തിൽ നയ വ്യതിയാനമാണ് സിപിഎം കാണിച്ചതെന്ന വസ്തുത ഇടതു മുന്നണിയുടെ ശ്രദ്ധയിൽപ്പെടുത്തുമെ ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞിട്ടുണ്ട്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

5 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

6 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

6 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

17 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

18 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

19 hours ago