Crime,

വീണ എവിടെ? ക്ലിഫ് ഹൗസിലോ പമ്പയിലോ പാർട്ടി ഫ്‌ളാറ്റിലോ? SFIO വീണയുടെ അടുത്തേക്ക്

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയന്റെ താമസ സ്ഥലം എവിടെ എന്ന് സ്ഥിരീകരിക്കാൻ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് നടത്തുന്ന അന്വേഷണ ത്തിനിടെയാണിത്. അന്വേഷണ ത്തിന്റെ ഭാഗമായി നോട്ടീസ് നൽകേണ്ടി വന്നാൽ എവിടെ നൽകണമെന്നതിനാണിതെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി താമസിക്കുന്നത് ക്ലിഫ് ഹൗസ് വളപ്പിൽ തന്നെയാണ് വീണാ വിജയന്റെ ഭർത്താവ് പൊതുമരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസിന് വസതി അനുവദിച്ചിട്ടുള്ളത്. ക്ലിഫ് ഹൗസ് വളപ്പിലെ പമ്പയെന്ന വസതിയാണ് റിയാസിനായി നൽകിയിട്ടുള്ളത്. ക്ലിഫ് ഹൗസിലോ പമ്പയിലോ വീണ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. എകെജി സെന്ററിന് മുന്നിൽ പാർട്ടി നേതാക്കൾക്കുള്ള ഫ്‌ളാറ്റിലും പിണറായിക്ക് ഒരു ഫ്ലാറ്റ് ഉണ്ട്. കണ്ണൂരിലെ വീടും ഐബി നിരീക്ഷണത്തിലാണ്. വീണ വിദേശത്തേക്ക് പോയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ചെന്നൈയിലും തിരുവനന്തപുരത്തും നിരവധി വിവിഐപികളുമായി പിണറായി കുടുംബത്തിന് സൗഹൃദമുള്ളതാണ്. ഈ വീടുകളും ഐബി നിരീക്ഷണം നടത്തുന്നുണ്ട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് ഇതുവരെ ശേഖരിച്ച തെളിവുകൾ വിലയിരുത്തി വരുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തി വരുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും കിട്ടിയിട്ടില്ല. അതേസമയം, സിഎംആർഎല്ലിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നാണ് സൂചന.

ലഭ്യമായ വിവരങ്ങൾ വീണാ വിജയന്റെ എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിൽ കൂടുതൽ ദുരൂഹത ഉണ്ടാക്കുന്നുണ്ട്. അതിനാൽ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് സാധ്യതയേറെ. നോട്ടീസ് എവിടെ നൽകണമെന്ന ആശയ കുഴപ്പത്തിന് വൈകിട്ടോടെ തീരുമാനം ഉണ്ടാവും. വീണാ വിജയൻ എവിടെയാണുള്ളതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. വീണ ഒളിവിലൊന്നും പോയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

കേന്ദ്ര സർക്കാർ മാസപ്പടി കേസ് അന്വേഷണത്തെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. മാസപ്പടി വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് രംഗത്ത് വരാനുള്ള സാധ്യതയുണ്ട്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്എഫ്‌ഐഒ ക്ക് ലഭിച്ചിട്ടുള്ളത് പുറത്ത് വിട്ടേക്കും. രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിച്ചത്. വിവിധ വ്യക്തികളുമായും സംഘടനകളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധനാക്ക് വിധേയമായിരിക്കുന്നത്.

എക്‌സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായാണ് പല സാമ്പത്തിക ഇടപാടുകളും നടന്നതെന്നും സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായി ട്ടുമുണ്ട്. കമ്പനിയുടെ സാമ്പത്തികസഹായം സ്വീകരിച്ചവരിൽ നിന്നും വരും ദിവസങ്ങളിൽ അന്വേഷണസംഘം വിവരശേഖരണം നടത്തിയേക്കും. ഇതുവരെ ലഭിച്ച വിവരങ്ങളും രേഖകളും വിശകലനം ചെയ്ത ശേഷമായിരിക്കും അന്വേഷണ സംഘം തുടർനടപടികാലിലേക്ക് കടക്കും. ഈ ഘട്ടത്തിൽ ആദ്യം വീണാ വിജയനെ ചോദ്യം ചെയ്യും.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

5 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

6 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

7 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

10 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

11 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

11 hours ago