Health

‘ഇതിനേക്കാൾ അടുപ്പിച്ചൽ വായിൽ കേറില്ലേ’ രോഗം മൂർച്ചിച്ചു, മുഖ്യന് കറുപ്പും മൈക്കും അലർജിയായി

ന്യൂഡൽഹി . കേന്ദ്രസർക്കാരിനെ സമരത്തിന് പോയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിനിടെ മൈക്കിൽ പറയുന്നതുതൊന്നും ആരും കേൾക്കാത്ത അവസ്ഥയായി. കറുപ്പും മൈക്കും കേരളത്തിൽ മുഖ്യന് വില്ലനാകുമ്പോൾ ഡൽഹിയിൽ ‘വില്ലനായി’ മൈക്ക്. മുഖ്യമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചതിനു പിന്നാലെ, മൈക്കിനു ശബ്ദമില്ലെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലും മറ്റു ജീവനക്കാരും ശ്രമിച്ചെങ്കിലും മൈക്ക് ശരിയായില്ല. ഒടുവിൽ മറ്റൊരു മൈക്ക് എത്തിച്ച് അതു കയ്യിൽ പിടിച്ചാണ് മുഖ്യമന്ത്രി സംസാരം തുടങ്ങുന്നത്.

എന്നാൽ ഇതിനിടെ, മൈക്ക് കുറച്ചുകൂടി അടുപ്പിച്ചുവച്ച് സംസാരിക്കുന്ന കാര്യം സദസിൽ നിന്ന് ചിലർ പറഞ്ഞു. ‘ഇതിനേക്കാൾ അടുപ്പിച്ചൽ വായിൽ കേറില്ലേ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മൈക്ക് ശരിയാകുന്ന ലക്ഷണമില്ലെന്നു കണ്ടതോടെ, ‘ഇതിന്റെ ഓപ്പറേറ്റർക്ക് ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ’ എന്നായി മുഖ്യമന്ത്രി. ‘ഇല്ലെങ്കിൽ മൈക്ക് മാറ്റുന്നതാകും നല്ലത്’ എന്നും പറയുകയുണ്ടായി.

ഇതിനിടെ മറ്റൊരു മൈക്കിന് അടുത്തു വെച്ച് സംസാരിക്കാൻ മുഖ്യമന്ത്രി സന്നദ്ധനായെങ്കിലും അപ്പോഴേക്കും ഒരു വയർലെസ് മൈക്ക് ജീവനക്കാർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തിച്ചു കൊടുത്തു. അപ്പോഴും സംശയത്തോടെ ‘ഇത് റെഡിയാണല്ലേ. അങ്ങനെയെങ്കിൽ ഇനി ഞാൻ ചാരിയിരുന്നു സംസാരിക്കാം. അതാണു നല്ലത്’ എന്നു പറഞ്ഞ് അദ്ദേഹം വാർത്താ സമ്മേളനം ചാരിയിരുന്നു തുടരുകയായിരുന്നു.

നേരത്തേ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നതിന് കെപിസിസി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതിനു പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. പ്രതി ആരെന്നു വ്യക്തമാക്കാതെ ഉള്ളതായിരുന്നു ആ കേസ്. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ പിണറായിക്ക് വേണ്ടി കേസെടുക്കുകയാണ് ഉണ്ടായത്. ചുരുക്കത്തിൽ കറുപ്പ് മാത്രമല്ല മൈക്കും പിണറായിക്കൊരു ബലഹീനതയാണ്. തന്റെ രോഗം മൂർദ്ധന്യത്തിലാണെണെന്ന വാസ്‌തവം പിണറായിക്കും അറിയാം. അദ്ദേഹവും ഒരു മനുഷ്യനല്ലേ ?

crime-administrator

Recent Posts

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

5 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

5 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

7 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

10 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

10 hours ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ്…

12 hours ago