Kerala

വീണ കള്ളപ്പണം വെളുപ്പിക്കാൻ ഇടനിലക്കാരിയും ? പിണറായി തലവനും? കർത്ത നിരപരാധിയോ ?

കരിമണൽ സംസ്‌കരണ കമ്പനിയായ സിഎംആർഎലിന്റെ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) അറ്റാദായവും കമ്പനിയുടെ ആസ്തിയും തമ്മിൽ വലിയ അന്തരം. സി.എം.ആർ.എൽ. ഓഫീസിൽ നടത്തിയ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷവുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവെടുപ്പിലാണിത് വ്യക്തമായിരിക്കുന്നത്. കരിമണൽ ഖനനത്തിനും സിന്തറ്റിക് റൂട്ടൈൽ നിർമ്മാണത്തിനും ഒത്താശ ലഭിക്കാൻ രാഷ്ട്രീയട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടിരൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

ആദായനികുതി വകുപ്പിനു സിഎംആർഎൽ സമർപ്പിച്ച കണക്കു പ്രകാരം 2016 മുതൽ 2023 വരെ കമ്പനി നേടിയ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പും പരിശോധനയുമാണു നടത്തുന്നത്. 2023 മാർച്ച് 31നു കമ്പനിയുടെ പ്രഖ്യാപിത അറ്റാദായം 73 കോടി രൂപ മാത്രമാണ്. എന്നാൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കമ്പനിയുടെ യഥാർഥ ലാഭം ഇതിലുമേറെയാണ്. യഥാർഥ ലാഭത്തിന്റെ നാലിലൊന്നു പോലും കമ്പനിയുടെ ആസ്തിയായി മാറിയില്ലെന്നും കണ്ടെത്തി. ഈ പണം എന്തു ചെയ്തു, ആർക്കു നൽകി എന്നാണ് എസ്എഫ്ഐഒ കണ്ടെത്താൻ ശ്രമിക്കുന്നത്.

വീണാ വിജയനെ ഉടൻ ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്. 73 കോടി രൂപ അറ്റാദായമുള്ള കമ്പനിക്കു 135 കോടി രൂപ പലർക്കായി നൽകാൻ കഴിയില്ലെന്ന പ്രാഥമിക നിഗമനത്തിലാണു അന്വേഷണ സംഘം. കമ്പനിയുടെ യഥാർഥ വരുമാനം എത്രയെന്നു കണ്ടെത്തിയാൽ മാത്രമേ ഏതെല്ലാം ഷെൽകമ്പനികളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്നു കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതിനുള്ള ഫൊറൻസിക് ഓഡിറ്റിങ് എസ്എഫ്ഐഒ ഉടൻ ആരംഭിക്കും. ഇത് അതിനിർണ്ണായകമായി മാറും. വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം വഴിതുറക്കുക ഇ.ഡി. അന്വേഷണ സാധ്യതകളിലേക്ക് എത്തിക്കയാണ് ലക്ഷ്യം.

വലിയരീതിയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്തിയാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഫയൽചെയ്യുന്ന പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാകും ഇ.ഡി. കേസെടുക്കുക. ഇതിനൊപ്പം സിബിഐയും വരും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ഉദ്യോഗസ്ഥർ ചൊവ്വാഴ്ച എറണാകുളത്തെ ആദായനികുതി വകുപ്പ് ആസ്ഥാനം സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചിരുന്നു സിഎംആർഎൽ കമ്പനി കാലാകാലങ്ങളായി സമർപ്പിക്കുന്ന ആദായനികുതി രേഖകളാണ് പരിശോധിച്ചത്. ഇന്ത്യൻ കോർപറേറ്റ് ലോ സർവീസിലെ ഉദ്യോഗസ്ഥരാണ് എസ്എഫ്ഐഒ സംഘത്തിലുള്ളത്.

എക്സാലോജിക് മാത്രമല്ല, സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം എസ്എഫ്ഐഒ അന്വേഷണത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. മകൾ കമ്പനി തുടങ്ങിയത് അമ്മ നൽകിയ പണം ഉപയോഗിച്ചാണെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും പിണറായി വിജയൻ നിയമസഭയിൽ പ്രസ്താവിച്ചിരുന്നു. ഇതിനിടെയാണ് വീണ വിജയന്റേത് ഷെൽ കമ്പനി ആണെന്ന ആരോപണവും ഉയർന്നു വന്നത്. കാരണം സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നികുതി അടച്ചുവെന്ന് ധനവകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎ‍ൽഎക്ക് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. ഈ കത്തിലാണ് വീണ വിജയൻ നികുതി അടച്ചുവെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. എത്ര തുകയാണ് അടച്ചതെന്നും എന്നാണ് അടച്ചതെന്നുമുള്ള വിവരങ്ങൾ കത്തിൽ പറയുന്നില്ല.

നിയമാനുസരണം അടക്കേണ്ട തുക അടച്ചതായി കാണുന്നുവെന്നാണ് മാത്യു കുഴൽനാടന് നൽകിയ കത്തിൽ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നത്. എക്‌സാലോജിക് കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന് മാത്യു കുഴൽനാടൻ എംഎ‍ൽഎ ധനവകുപ്പിന് പരാതി നൽകിയിരുന്നു. വീണ വിജയന്റെ കമ്പനി നികുതി അടച്ചുവെന്ന് വ്യക്തമാക്കി ജിഎസ്ടി കമ്മീഷണർ റിപ്പോർട്ട് നൽകിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ എംഎ‍ൽഎക്ക് നൽകിയ കത്തും പുറത്തുവന്നത്.

മാസപ്പടി വിവാദത്തിന് മുമ്പ് തന്നെ പണമടച്ചുവെന്നാണ് ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ടെങ്കിലും എത്ര തുകയെന്ന് അതിലും പറയുന്നില്ല. തുക അടച്ചിരുന്നെങ്കിൽ വീണയോ കമ്പനിയോ ഇതുവരെ രേഖകൾ പുറത്തുവിടാതിരിക്കാൻ കാരണമെന്തെന്ന് വ്യക്തമല്ല. നികുതി അടച്ചതിന്റെ രേഖകൾ പുറത്തുവിടണമെന്ന് പരാതി ഉന്നയിച്ച മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടിരുന്നു. മാസപ്പടി വിവാദം കത്തിനിൽക്കെ മാത്യു കുഴൽ നാടൻ എംഎൽഎയായിരുന്നു വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് ഐജിഎസ് ടി അടച്ചില്ലെന്ന ആരോപണം ഉയർത്തിയത്. പണമടച്ചെന്നായി രുന്നു സിപിഎം നേതാക്കളുടെ വാദം. നികുതി വിവരം അന്വേഷിക്കണ മെന്നാവശ്യപ്പട്ട് മാത്യു ധനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിലുള്ള അന്വേഷണത്തിലാണ് പണം അടച്ചെന്ന ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട് ഉണ്ടാവുന്നത്.

നികുതിദായകന്റെ വിവരങ്ങൾ പുറത്ത് വിടാൻ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല.വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക്, സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വീണ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്.

എന്നാൽ വീണ ഐജിഎസ്ടി അടച്ചുവെന്ന് പുറത്തുവന്നതോടെ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം അവസാനിക്കും. എന്നാൽ എപ്പോഴാണ് ഐജിഎസ്ടി അടച്ചതെന്ന് ഇനി വ്യക്തമാകണം. വിവാദം ഉയർന്നതിന് ശേഷമാണോ ഐജിഎസ്ടി അടച്ചതെന്നതാണ് അറിയേണ്ടത്. അതുകൊണ്ടു തന്നെ വീണയുടെ കമ്പനി ഷെൽ കമ്പനി അല്ലെങ്കിൽ കടലാസ് കമ്പനി ആണെങ്കിൽ ഇത് പുറത്തു വിടാൻ സാധ്യത ഇല്ലെന്നാണ് ഇപ്പോൾ സംസാരം. അങ്ങനെയെങ്കിൽ വീണയും കർത്തയും പിണറായിയും ചേർന്ന് നടത്തിയ കള്ളപ്പണ ഇടപാടായി മാസപ്പടി വിവാദം മാറിയേക്കും.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

3 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago