Kerala

പിണറായി വിജയനും മകൾ വീണയും വൈകാതെ അഴിക്കുള്ളിലാകുമെന്ന് – പി.സി. ജോര്‍ജ്

പത്തനംതിട്ട . പിണറായി വിജയനും മകൾ വീണ വിജയനും അധികം താമസിക്കാതെ അഴിക്കുള്ളിലാകുമെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ്. കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പത്തനംതിട്ട ജില്ല തല ഉദ്ഘാടനത്തോടനുബന്ധിച്ച് അടൂരില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി സി ജോർജ്.

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംമ്പരത്തെയും മകനെയും അഴിക്കുളിലാക്കിയ ഉദ്യോഗസ്ഥനാണ് വീണാ വിജയനുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം നടത്തുന്നത്. ബിജെപി അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് എടുക്കുന്നത്. കേരളത്തില്‍ സമസ്ത മേഖലയിലും അഴിമതിയും കെടുകാര്യ സ്ഥതയും കൊടികുത്തി വാഴുന്നു – പി സി ജോർജ് പറഞ്ഞു.

അഴിമതിയുടെ കാര്യത്തിൽ കോണ്‍ഗ്രസും ഭരണപക്ഷത്തിന് കുഴലൂത്താണ് നടത്തുന്നത്. കേന്ദ്രമാണ് കേരളത്തിന്റെ ഭാവി വികസന മുന്നേറ്റത്തിന് സഹായഹസ്തവുമായി നില്‍ക്കുന്നത്. അനവധി ജനകീയ വികസന പദ്ധതികളാണ് കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രം ചെയ്തു കഴിഞ്ഞത്. പത്തിനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടെ ഇക്കുറി എന്‍ഡിഎ സഖ്യം വിജയിക്കും. തുടര്‍ന്ന് വരുന്ന നിയമസഭയിലും ബിജെപി പ്രധാന പക്ഷമായി മാറുമെന്നതില്‍ സംശയമില്ല. കേരള ബജറ്റ് തട്ടിക്കൂട്ട് ബജറ്റാണ് – പി സി ജോർജ് പറഞ്ഞു.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

1 hour ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

2 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

8 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

16 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

16 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

17 hours ago