ആലപ്പുഴ . സ്വഭാവശുദ്ധി ഇല്ലാത്ത ഗണേഷ് കുമാര്‍ പിണറായിയുടെ ഔദാര്യത്തില്‍ മന്ത്രിയായ ആളാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. ഗണേഷ് കുമാറിന്റെ പൂര്‍വാശ്രമത്തിലെ കഥകള്‍ തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും വെളളാപ്പളളിയുടെ മുന്നറിയിപ്പ്.
ഗണേഷ് കുമാര്‍ സ്വന്തം തട്ടകത്തില്‍ അല്ലാതെ ഒരിടത്തും ജയിക്കില്ല. എസ്എന്‍ഡിപിയുടെ കാര്യം നോക്കാന്‍ എസ്എന്‍ഡിപികാര്‍ക്ക് അറിയാം – വെള്ളാപ്പള്ളി പറഞ്ഞു. ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവര്‍ അവിടം മലീമസമാക്കുകയാണെന്നു ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം വെളളാപ്പളി നടേശന്റെ പേര് പറയാതെ വിമര്‍ശിച്ചിരുന്നു. അത്തരക്കാരുടെ സംസ്കാരത്തിന നസരിച്ച് മറുപടി പറയുന്നില്ലെന്നും ഗണേഷ് കുമാര്‍ തിരുവനന്ത പുരത്ത് ആണ് പറഞ്ഞത്.
ശ്രീനാരായണ ഏകീകരണ പിന്നാക്ക സംഘടനകളുടെ കേരള കോൺഗ്രസ് – ബി ലയന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ഗണേഷ് ഇങ്ങനെ പറഞ്ഞത്. സ്വഭാവ ശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്ന സ്ഥിതിയാകുമെന്ന വെളളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗണേഷ് പരോക്ഷമായി വെള്ളാപ്പള്ളിയെ കുറ്റപ്പെടുത്തി കൊണ്ട് ആഞ്ഞടിച്ചത്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും മന്ത്രി ഗണേഷ് കുമാറുമായുളള വാക് പോര് മുറുകിയിരിക്കുകയാണ്.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…