World

‘ഇമ്രാനെ പൂട്ടി പാക്ക് ഭരണകൂടം’ ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായി, ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴുവർഷം കൂടി തടവ്

ഇസ്ലാമബാദ് . ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴുവർഷം കൂടി തടവ്. പാകിസ്ഥാനിലെ അഡിയാല ജയിൽ കോടതിയുടേതാണ് വിധി. 2018ലെ ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവർക്കും ശിക്ഷവിധിച്ചി രിക്കുന്നത്. രണ്ട് വിവാഹങ്ങൾക്കിടയിലെ നിർബന്ധിത ഇടവേള (ഇസ്ലാമിക ആചാരമായ ‘ഇദ്ദത്’) ലംഘിച്ചാണ് ബുഷ്‌റ ഇമ്രാൻ ഖാനെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാണിച്ച് ബുഷ്‌റ ബീബിയുടെ മുൻഭർത്താവ് ഖവാർ മനേക നൽകിയ പരാതിയിലാണ് വിധി.

ഇമ്രാൻ ഖാന് 2022ന് ശേഷം ലഭിക്കുന്ന നാലാമത്തെ ശിക്ഷയാണിത്. പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് ഇമ്രാൻ ഖാനെതിരെ നാലാമത്തെ കോടതി വിധി വന്നിട്ടുള്ളത്. എന്നാൽ തന്നെയും ഭാര്യ ബുഷ്റ ബീബിയെയും അപമാനിക്കാനാണ് കേസ് സൃഷ്ടിച്ചതെന്ന് കോടതി വിട്ടിറങ്ങിയ മാധ്യമപ്രവർത്തകരോട് ഇമ്രാൻ ഖാൻ പറഞ്ഞു. ഇതിനു മുൻപ് സൈഫർ കേസിൽ പത്തുവർഷവും, തോഷാഖാന കേസിൽ ഭാര്യയ്‌ക്കൊപ്പം 14 വർഷം തടവുശിക്ഷയും ഇമ്രാന് വിധിച്ചിരുന്നു.

നിലവിൽ റാവൽപിണ്ടിയിലെ ജയിലിയാണ് ഇമ്രാൻ ഖാൻ, സൈഫർ കേസിൽ അറസ്റ്റിലായി ജയിൽശിക്ഷ അനുഭവിച്ചു വരുകയാണ്. ഇമ്രാനെ നേരത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

2023 ഓഗസ്റ്റ് 5നാണ്, പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) ഫയൽ ചെയ്ത തോഷഖാന അഴിമതി കേസിൽ ഖാൻ അറസ്റ്റിലായത്. വിദേശ സന്ദർശനങ്ങൾക്കിടെ പ്രധാനമന്ത്രി എന്ന നിലയിൽ ലഭിച്ച സമ്മാനങ്ങൾ വിറ്റ് അനധികൃതമായി പണം സമ്പാദിച്ചു എന്നാണ് ഇമ്രാൻ ഖാനെതിരെ തോഷാഖാന കേസിൽ ഉണ്ടായിരുന്ന ആരോപണം. സൈഫർ കേസിൽ ഇമ്രാൻ ഖാനൊപ്പം പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി മഹമ്മൂദ് ഖുറേഷിയേയും പത്തു വർഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫർ കേസ്. അത് ഖാൻ്റെ കൈവശം നിന്ന് കാണാതായതായെ ന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

3 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

14 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

15 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago