India

ശത്രുക്കളെ പിൻ തുടർന്ന് തുരത്താൻ, 31 ആക്രമണ ഡ്രോണുകൾ യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുന്നു

വാഷിങ്ടൺ . ശത്രുക്കളെ പിൻ തുടർന്ന് തുരത്താൻ, 31 എംക്യു-9ബി സീ ഗാർഡിയൻ ആക്രമണ ഡ്രോണുകൾ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക്. എംക്യു-9ബി സീ ഗാർഡിയൻ ആക്രമണ ഡ്രോണുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് ഭരണകൂടം അനുമതി നൽകി. നാല് ബില്യൺ ഡോളറിന്റെ (ഏകദേശം 33000 കോടിയോളം രൂപ) കരാറിനാണ് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി ഇതിനായി അനുമതി നൽകിയിരിക്കുന്നത്.

2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണ്‍ സന്ദര്‍ശിക്കുന്നതിനു ഒരാഴ്ച മുമ്പായിരുന്നു പ്രതിരോധ മന്ത്രാലയം ഡ്രോണുകള്‍ വാങ്ങാൻ തീരുമാനിക്കുന്നത്. 31 ആക്രമണ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 15 സീ ഗാര്‍ഡ് ഡ്രോണുകള്‍ നാവിക സേനയ്ക്കും വ്യോമ, കരസേനകള്‍ക്ക് എട്ട് വീതം ഡ്രോണുകളും വിതരണം ചെയ്യാനാണ് കരാർ വെച്ചിരിക്കുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഒളിഞ്ഞു നീങ്ങുന്ന അന്തർവാഹിനികളെ കണ്ടെത്താനും അവയെ പിന്തുടരാനും എംക്യു–9ബി സീ ഗാർഡിയൻ ‍ഡ്രോണുകൾക്ക് കഴിയും. അത്യാധുനിക സാങ്കേതിക സംവിധാന ങ്ങൾ അടങ്ങിയ ഡ്രോണുകൾ പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്ക് കരുത്താവും. നിലവില്‍ 12 പി-8ഐ എയര്‍ക്രാഫ്റ്റുകളാണ് നാവിക സേന ഇപ്പോൾ ഇതിനായി ഉപയോഗപ്പെടുത്തതി വരുന്നത്.

സിഖ് വിഘടനവാദി ഗുരുപട്​വന്ത് പന്നു വധശ്രമ കേസിൽ സത്യസന്ധമായ അന്വേഷണം നടക്കാതെ ഡ്രോൺ കരാറുമായി അമേരിക്ക സഹകരിക്കില്ലെന്ന വാർത്തകൾ രാജ്യാന്തര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തിലെ യാഥാർഥ്യം കണ്ടെത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ഇന്ത്യ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യൻ വംശജരായ അഞ്ച് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയും ഇതിനു പിറകെ പുറത്ത് വന്നിരുന്നു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

3 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

14 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

15 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

16 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago