Crime,

മാസപ്പടി കേസ് അന്വേഷണം നേർ ‘വരക്കെങ്കിൽ’ വീണയുടെ അറസ്റ്റും, പിണറായി സർക്കാരിന്റെ പതനവും ഉറപ്പ്, അമ്മയുടെ പെൻഷൻ കാശിൽ തുടങ്ങിയ വീണയുടെ കമ്പനി പിണറായി സർക്കാരിന്റെ ജീവനെടുക്കും?

കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസ് അന്വേഷണം നേർ ‘വരക്കെങ്കിൽ’ വീണയുടെ അറസ്റ്റും, പിണറായി സർക്കാരിന്റെ പതനവും ഉറപ്പാണെന്ന് നിയമ വിദഗ്ധർ. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയാണിത്. അറസ്റ്റിന് വരെ അധികാരമുള്ള അന്വേഷണ ഏജന്‍സിയാണ് എസ്എഫ്‌ഐഒ എന്നതാണ് എടുത്ത് പറയേണ്ട കാര്യം.

എക്സാലോജിക്കിനെതിരെ നടക്കുന്ന റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ)ക്ക് കൈമാറി കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. കോർപറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്ഐഒയ്ക്കു കൈമാറി ഉത്തരവിറക്കിയിരിക്കുന്നത്. എക്സാലോജിക്കിനെതിരെ ഇതുവരെ നടന്നു അന്വേഷങ്ങളിൽ നടന്ന പോലെ നിഷേധാത്മക നിലപാട് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നതാണ്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കേരള ഹൈക്കോടതിയിൽ നിലപാട് അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കുന്നതിന് കേന്ദ്രം പോയ ആഴ്ച കൂടുതല്‍ സമയം ചോദിച്ചിരു ന്നതിനു പിറകെയാണ് കേസ് കൈമാറിയിരുന്നത്. റജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തിവന്ന (ആർഒസി) അന്വേഷണം ഇനി ഇതോടെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ(എസ്എഫ്ഐഒ) ടീം അന്വേഷിക്കും.

ആറംഗ സംഘമാണ് അന്വേഷണം നടത്തുക. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കും. എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉൾപ്പെടുന്നുണ്ട്. എക്സാലോജിക്ക് – സിഎംആർഎൽ ഇടപാട് അന്വേഷണവും എസ്എഫ്ഐഒയുടെ പരിധിയിൽ ഇതോടെ വരുകയാണ്.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് ആണ് മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഈ കേസിൽ വഴിത്തിരിവ് ഉണ്ടാക്കുന്നത്. കേസ് കഴിഞ്ഞ തവണ പരി​ഗണിച്ചപ്പോൾ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി തന്നെ ചോദിച്ചിരുന്നു.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ എക്സാലോജിക് സൊലൂഷൻസിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയ സംഭവത്തിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരൻ കോടതിയിൽ പ്രധാനമായും ഉന്നയിക്കുന്നത്.

മൂന്നു സംസ്ഥാനങ്ങളിലെ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി മറുചോദ്യം ഉന്നയിക്കുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം മതിയെന്നും മറ്റൊരു ഏജന്‍സി വേണ്ടെന്നും സിഎംആര്‍എല്ലും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയും കോടതിയില്‍ അറിയിച്ചിരുന്നു എന്നത് എസ്എഫ്ഐഒ അന്വേഷണം രണ്ടു കമ്പനികളും, പിണറായി സർക്കാരും ഭയപ്പെടുന്നു എന്നത് വ്യക്തമാക്കുന്നു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

5 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

6 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

7 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

10 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

11 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

11 hours ago