Crime,

കേസില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ രണ്ടു പെണ്‍മക്കളെയും കൊല്ലുമെന്ന് രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യയെ SDPIക്കാർ ഭീക്ഷണിപ്പെടുത്തി

തിരുവനന്തപുരം . കേസില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തുമെന്ന് കൊല്ലപ്പെട്ട രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷയെ ഭീക്ഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തൽ. രണ്ട് പേരും കൊല്ലപ്പെടുമെന്ന് മൂന്ന് മുസ്ലിം യുവതികള്‍ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് ലിഷ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ വിധി പ്രസ്താവിച്ച വനിത ജഡ്ജിയ്‌ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ എസ് ഡിപി ഐ പ്രവര്‍ത്തകര്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ലിഷയുടെ ഈ വെളിപ്പെടുത്തൽ.

രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളായ 15 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കു ന്നതില്‍ ലിഷയുടെയും സുഹൃത്തുക്കളുടെയും ജാഗ്രതയോട് കൂടിയ ഇടപെടല്‍ ആണ് കാരണമായത്. പാർട്ടി അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത ഫണ്ട് കൃത്യമായി കേസ് നടത്താന്‍ ഉപയോഗിക്കു കയായിരുന്നു.

‘തന്റെ രണ്ട് പെണ്‍മക്കളെ ജീവനോടെ വേണമെങ്കില്‍ കേസില്‍ നിന്നും പിന്‍മാറിക്കോളൂ’ എന്ന താക്കീതുമായാണ് മൂന്ന് മുസ്ലിം സ്ത്രീകള്‍ ലിഷയെ സമീപിക്കുന്നത്. ‘വളരെ മധുരമായാണ് അവര്‍ സംസാരിച്ചിരുന്നതെങ്കിലും ക്രൂരമായ വാക്കുകളാണ് അവര്‍ പറഞ്ഞത്. തന്റെ രണ്ട് പെണ്‍മക്കള്‍ എസ് ഡിപിഐക്കാരുടെ കൈകളില്‍ പെടേണ്ട എങ്കില്‍ കേസില്‍ നിന്നും പിന്മാറിക്കോളൂ എന്നാണ് അവര്‍ താക്കീത് ചെയ്തതെന്ന് ലിഷ പറയുന്നു. എന്നാല്‍ ലിഷയും സുഹൃത്തുക്കളും ഈ ഭീഷണിയ്‌ക്ക് മുന്‍പില്‍ വഴങ്ങിക്കൊടുക്കാൻ കൂട്ടാക്കിയില്ല.

ഈ കേസില്‍ പ്രതികളായ 15 പേര്‍ക്കും വധശിക്ഷ നല്‍കിയ വനിതാ ജഡ്ജിക്കെതിരെ വധഭീഷണികള്‍ ഉയരുന്ന സാഹചര്യത്തിൽ ജഡ്ജിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. രണ്‍ജിത് ശ്രീനിവാസനെ അമ്മ, ഭാര്യ, മകള്‍ എന്നിവരുടെ മുന്‍പില്‍ വെച്ചാണ് എട്ടംഗ സംഘം രഞ്ജിത്തിനെ അതിക്രൂരമായി കൊലപെടുത്തുന്നത്. കൊലപാതകത്തിലെ നിഷ്ഠുരത ജഡ്ജിയെ വധ ശിക്ഷ നൽകാൻ സ്വാധീനിക്കുകയായിരുന്നു എന്ന് വേണം കരുതാൻ. ഒപ്പം പ്രതികള്‍ പ്രകടിപ്പിച്ച പശ്ചാത്താപമില്ലാത്ത പ്രകൃതവും വധ ശിക്ഷ വിധിക്ക് കാരണമായി.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

6 mins ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

50 mins ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

1 hour ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

2 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

5 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

5 hours ago