India

ഗ്യാൻവാപിയിലെ നിലവറയിലെ വി​ഗ്രഹങ്ങളിൽ ഇനി പൂജകൾ നടക്കും, സന്തോഷം പങ്കുവെച്ച് ഭക്തർ, നെഞ്ചിടിപ്പോടെ സുഡാപ്പികൾ

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറ കളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഹിന്ദു വിഭാ​ഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വി​ഗ്രഹങ്ങളിൽ പൂജ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിർദേശിക്കുകയായിരുന്നു. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം.

ഗ്യാൻവ്യാപി പള്ളി മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വാരണാസിയിലെ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് എഎസ്ഐ സ്ഥിരീകരിച്ചെന്നും പള്ളി ക്ഷേത്രത്തിനായി ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് വിഎച്ച്പി പറഞ്ഞിരുന്നു. മനോഹരമായ ക്ഷേത്രം തകർത്തതിന് ശേഷമാണ് പള്ളി നിർമിച്ചതെന്ന് എഎസ്ഐ പുറത്തുവിട്ട തെളിവുകളിൽ നിന്ന് വ്യക്തമാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പള്ളിയിൽ ക്ഷേത്ര ഘടനയുള്ള, പ്രത്യേകിച്ച് പടിഞ്ഞാറൻ മതിൽ, ഹിന്ദു ക്ഷേത്രത്തിൻ്റെ അവശേഷിക്കുന്ന ഭാഗമാണെന്നും തൂണുകളും പൈലസ്റ്ററുകളും ഉൾപ്പെടെ ക്ഷേത്രത്തിൻ്റെ ഭാഗങ്ങൾ പരിഷ്കരിച്ചതാണെന്നും റിപ്പോർട്ട് തെളിയിക്കുന്നു. വസുഖാനക്ക് ശിവലിം​ഗത്തിന്റെ ആകൃതിയാണെന്നത് അത് പള്ളിയല്ലെന്ന് തെളിയിക്കുന്നു. ജനാർദ്ദന, രുദ്ര, ഉമേശ്വര തുടങ്ങിയ പേരുകൾ ഈ നിർമിതിയിൽ നിന്ന് കണ്ടെത്തിയ ലിഖിതങ്ങളിൽ നിന്ന് ഇത് ക്ഷേത്രമാണെന്നതിൻ്റെ തെളിവാണെന്നും അലോക് വർമ അവകാശപ്പെട്ടു.

1947 ഓഗസ്റ്റ് 15 ന് ആരാധനാലയത്തിൻ്റെ മതപരമായ ആചാരം നിലനിന്നിരുന്നുവെന്നും ഇതൊരു ഹിന്ദു ക്ഷേത്രമാണെന്നും എഎസ്ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നു, അലോക് കുമാർ പറഞ്ഞു. അതുകൊണ്ടുതന്നെ 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ 4 പ്രകാരം, നിർമിതി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു. വസുഖാന പ്രദേശത്ത് കണ്ടെത്തിയ ശിവലിംഗത്തിന് സേവാപൂജ അർപ്പിക്കാൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും വിഎച്ച്പി അധ്യക്ഷൻ പറഞ്ഞു. ​

ഗ്യാൻവാപി മസ്ജിദ് മാന്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും കാശി വിശ്വനാഥൻ്റെ യഥാർത്ഥ സ്ഥലം ഹിന്ദു സൊസൈറ്റിക്ക് കൈമാറാനും അദ്ദേഹം ഇൻ്റസാമിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഭാരതത്തിലെ രണ്ട് പ്രമുഖ സമൂഹങ്ങൾക്കിടയിൽ സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കുന്നതുള്ള സുപ്രധാന ചുവടുവയ്പായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള എഎസ്ഐ സർവേ റിപ്പോർട്ട് പരസ്യമാക്കിയതിന് പിന്നാലെയാണ് വിഎച്ച്പി രം​ഗത്തെത്തിയത്. മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹിന്ദു വ്യവഹാരക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ളതാണ് ഗ്യാൻവാപി മസ്ജിദ് . പതിനാറാം നൂറ്റാണ്ടിൽ കാശി വിശ്വനാഥ ക്ഷേത്രം തകർത്ത് മുഗൾ ചക്രവർത്തിയായ ഔറംഗസീബ് പള്ളി പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്.

1991-ൽ പ്രാദേശിക പുരോഹിതന്മാർ ഗ്യാൻവാപി മസ്ജിദ് പ്രദേശത്ത് ആരാധന നടത്താൻ അനുമതി തേടി വാരണാസി കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തു. 16ാം നൂറ്റാണ്ടിൽ ഔറംഗസേബിന്റെ ഭരണകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്ത് ഔറംഗസേബിന്റെ കൽപ്പന പ്രകാരം മസ്ജിദ് നിർമ്മിച്ചു എന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായുള്ള പ്രചാരണത്തിനിടെ ബി ജെ പിയും വിശ്വഹിന്ദു പരിഷത്തും (വി എച്ച് പി) ആർ എസ് എസും ഈദ്ഗാഹ് മസ്ജിദ്, ഗ്യാൻവാപി മസ്ജിദ് തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചിരുന്നു.

കൃഷ്ണജന്മഭൂമി, കാശി വിശ്വനാഥ ക്ഷേത്രം എന്നിവ തകർത്താണ് മുസ്ലീം പള്ളികൾ നിർമ്മിച്ചതെന്നാണ് ഇവരുടെ വാദം. 2019 ഡിസംബറിൽ അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗ്യാൻവാപി മസ്ജിദ് തർക്കം വീണ്ടും ഉടലെടുക്കുന്നത്. വാരണാസി ആസ്ഥാനമായുള്ള അഭിഭാഷകനായ വിജയ് ശങ്കർ റസ്തോഗി കീഴ്ക്കോടതിയിൽ ഗ്യാൻവാപി മസ്ജിദിന്റെ നിർമ്മാണം നിയമവിരുദ്ധമാണെന്ന് അവകാശപ്പെടുകയും പള്ളിയുടെ പുരാവസ്തു സർവേ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിൽ വാരാണസി കോടതി 2021 ഏപ്രിലിൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എ എസ് ഐയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡും ഗ്യാൻവാപി മസ്ജിദ് നടത്തുന്ന അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയും റസ്‌തോഗിയുടെ ഹർജിയെ എതിർത്ത് രംഗത്തെത്തി യതോടെ വാദം നീണ്ടു. തുടർന്ന് വിഷയം അലഹബാദ് ഹൈക്കോടതിയിൽ എത്തുകയും കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേട്ടതിന് ശേഷം, സർവേ നടത്തുന്നതിന് എ എസ് ഐക്ക് നൽകിയ നിർദ്ദേശം ഇടക്കാലമായി സ്റ്റേ ചെയ്യുകയും ചെയ്തു.

1991ലെ ആരാധനാലയ നിയമം അനുസരിച്ച്, 1947 ഓഗസ്റ്റ് 15ന് നിലനിന്നിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവത്തിൽ മാറ്റം വരുത്തുന്നത് നിയമം വിലക്കുന്നുവെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. ഇതിന് പിന്നാലെ വിഷയം സുപ്രീംകോ ടതിയിലുമെത്തി. 2021 മാർച്ചിൽ, അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച്, ആരാധനാലയ നിയമത്തിന്റെ സാധുത പരിശോധിക്കാൻ സമ്മതിച്ചു.

വാ​രാ​ണ​സി​യി​ലെ ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് വു​ദു​ഖാ​ന​യി​ലെ ‘ശി​വ​ലിം​ഗ’​ത്തി​ന്റെ കാ​ല​പ്പ​ഴ​ക്കം നി​ർ​ണ​യി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ സ​​ർ​വേ ന​ട​ത്താ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്ക് (എ.​എ​സ്.​ഐ) നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ര​ജി​ക്കാ​രാ​യ നാ​ലു വ​നി​ത​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. വൃത്താകൃതിയിലുള്ള ഹൗളിലെ മധ്യത്തിലുള്ള തടിച്ച ഫൗണ്ടൈൻ പോലുള്ള ഭാഗം ശിവലിംഗ മാണെന്നും അതല്ല മുഗൾ കാലത്തെ പള്ളികളിലെല്ലാം ഹൗളുകളുടെ മധ്യത്തിൽ ഈ ആകൃതിയിലുള്ള ഫൗണ്ടയ്‌നുകളുണ്ടാകാറുണ്ട് എന്നും വ്യത്യസ്ത വാദമാണ് ഉയരുന്നത്.

പള്ളിയിലെ അടച്ചിട്ട ഭാഗത്ത് പര്യവേഷവും, ശാസ്ത്രീയ സർവേയും നടത്തണമെന്ന ആവശ്യം ഉയർന്നത് ഇങ്ങനെയാണ്. മുസ്ലീം പള്ളി പണിയുന്നതിന് മുമ്പ് ഇവിടെ വലിയ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നാല് സ്ത്രീകൾ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിന്ന് 15 ശിവലിംഗം, വിഷ്ണുവിന്റെ മൂന്ന് ശില്പങ്ങൾ, ഗണപതിയുടെ മൂന്ന്, നന്ദിയുടെ രണ്ടെണ്ണം എന്നിങ്ങനെ 55 ശിലാ ശില്പങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ പറയുന്നു.

രണ്ട് കൃഷ്ണ വിഗ്രഹവും, അഞ്ച് ഹനുമാൻ വിഗ്രഹവും കണ്ടെത്തി യതായും എഎസ്ഐ റിപ്പോർട്ടിലുണ്ട്. നാല് വാല്യങ്ങളിലായുള്ള റിപ്പോർട്ടിന്റെ പകർപ്പുകൾ കോടതിക്കും, ഹിന്ദു, മുസ്ലിം വ്യവഹാര ക്കാർക്കും കൈമാറി. 55 ശിലാ ശില്പങ്ങൾ, 21 വീട്ടുപകരണങ്ങളും ഉൾപ്പെടെ 259 കല്ലുകൊണ്ടുള്ള വസ്തുക്കൾ കണ്ടെത്തിയതായാണ് എഎസ്ഐ റിപ്പോർട്ട്. കൂടാതെ 113 ലോഹ വസ്തുക്കളും 93 നാണയങ്ങളും കണ്ടെത്തിയതായും സർവേ റിപ്പോർട്ടിലുണ്ട്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

2 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

2 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

5 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

14 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

15 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

16 hours ago