Crime,

കൊല്ലുന്നത് ഇസ്ളാമിക ഭീകരന്മാർ, വീഴുന്നത് ബിജെപിക്കാർ, ആഹാ.. എന്തൊരു സന്തോഷമായിരുന്നു ? ഇന്ത്യയിൽ ഭീകരവാദം ഇനി നടക്കില്ല,പിണറായിയാലും പുറത്ത്, മോദിയാണ് അതിന് ഗ്യാരന്റി

മോദി ഗ്യാരന്റി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി അല്ലെങ്കിൽ ആപ്തവാക്യം. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്ക് തൂക്കുകയർ കിട്ടിയപ്പോൾ വ്യക്തമായതും. ഒരുപക്ഷെ കേരള ചരിത്രത്തിൽ ആദ്യമായാണ് അപൂർവമായാണ് കൂട്ട വധശിക്ഷ നടപ്പാക്കുന്നത്.

ഒറ്റയടിക്ക് 15പേരേയാണ്‌ തൂക്കി കൊല്ലാൻ പോകുന്നത്. മത തീവ്രവാദത്തിന്റെ തലയ്ക്ക് തന്നെ കൊടുത്ത പ്രഹരമാണിത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍.

കേരളത്തിൽ ടെററിസം ഇല്ലെന്നു ആർക്കാണ് പറയാൻ കഴിയുക. ആരും പറയില്ല ഇല്ലെന്ന്. മാറി നിന്നെങ്കിലും സമ്മതിക്കേണ്ട അവസ്ഥ. എന്തിനാണ് ഇപ്പോൾ പലരും സമ്മതിച്ചു തുടങ്ങി തുറന്നു തന്നെ. നരേന്ദ്ര മോദി അല്ല പ്രധാനമന്ത്രി എങ്കിൽ, എൻ ഐ എ പോലെ കാര്യക്ഷമമായ അന്വേഷണ ഏജൻസിയും ഒത്തു നിന്നില്ലായിരു ന്നുവെങ്കിൽ ഈ കേസിൽ കൂടി കേരളാ പോലീസിന്റെ നാണംകെട്ട അന്വേഷണവും കീഴടങ്ങലും ഈ കേസിലും ഉണ്ടാകുമായിരുന്നു. ശക്തരായ ഭരണാധികാരികൾ ഉള്ള കാലത്തോളം ഇനി രാജ്യത്ത് ഭീകരവാദികളെ അഴിഞ്ഞാടാൻ അനുവദിക്കില്ല. അവരേ കൊഞ്ച് തുള്ളിയാൽ മുട്ടോളം പിന്നെ തുള്ളിയാൽ ചട്ടീൽ എന്ന നിലക്ക് തന്നെ കൈകാര്യം ചെയ്തു കഴിഞ്ഞു. ഭീകരവാദികളേ നിലപരിശാക്കി കളഞ്ഞിരിക്കുന്നു.

കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചപ്പോൾ ചില കാര്യങ്ങൾ മറക്കരുത്. രൺജിത് ശ്രീനിവാസന്റെ ഓരോ തുള്ളി ചോരയും വെറുതേ ആയില്ല. ഈ രാജ്യത്തിനു വേണ്ടിയായിരുന്നു ആ അമ്മയുടേ മകൻ പിടഞ്ഞ് വീണ്‌ മരിച്ചത്. രൺജിത്തിന്റെ കൊലപാതകം ആയിരുന്നു പോപ്പുലർ ഫ്രണ്ട് എന്ന ഭീകരന്മാരുടെ സംഘടനയേ രാജ്യത്ത് നിരോധിക്കാൻ ഒരു കാരണം. മറ്റൊരു കാരണം ജോസഫ് മാഷിന്റെ കൈവെട്ടിയ കേസായിരുന്നു. ഇസ്ലാമിക ഭീകരവാദികൾ കേരളത്തിൽ ഈ അഴിഞ്ഞാട്ടം നടത്തിയപ്പോൾ ഇടതും വലതും ഫാനിട്ട് കാറ്റ് കൊണ്ട് കോൾമയിർ കൊണ്ടു.

കൊല്ലുന്നത് ഇസ്ളാമിക ഭീകരന്മാർ. വീഴുന്നത് ബിജെപി കാർ. ആഹാ എന്തൊരു ആഹ്ളദം. ഇതായിരുന്നു ഇടതും വലതും സ്വീകരിച്ച് നിലപാട്. എന്നാൽ ആ ഭീകരന്മാരുടെ കൊലക്കത്തി അർജുൻ എന്ന് എഫ് എഫ് ഐ ക്കാരന്റെ ജീവൻ എടുത്തപ്പോഴും കൊലയാളി പോപ്പുലർ ഫ്രണ്ട്- എസ് ഡി പി ഐക്കാർ ആയതിനാൽ സി പി എം കൂളായിയിരുന്നു. സി.പി.എം മനസു വയ്ച്ചായിരുന്നു എങ്കിൽ മഹാരാജസ് കോളേജിലെ അവരുടെ സഖാവിനും ഇതുപോലെ നീതി വാങ്ങി നൽകാമായിരുന്നു.

താലിബാന്റെ ആശയങ്ങൾ, ഐ എസ് ഭീരവാദം. ലെഷ്കറൈ തോയ്ബ, അൽ ക്വയ്ദ എന്നിവരുടെ ആശയങ്ങൾ കേരളത്തിൽ നട്ടു നനച്ച് വളർത്തിയവരുടെ ശിരസിൽ കൊലകയർ കയറുമ്പോൾ അതൊരു മുന്നറിയിപ്പാണ്‌. ഇന്ത്യയിൽ ഈ പണി നടക്കില്ല. നരേന്ദ്ര മോദിയാണ്‌ കേന്ദ്രം ഭരിക്കുന്നത് എങ്കിൽ അനുവദിക്കില്ല.

ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ വിധിയായി. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സൈബർ ആക്രമണം. മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിക്കെതിരെയാണ് നിരോധിത സംഘടനയുടെ അനുഭാവികൾ സമൂഹ മാദ്ധ്യമങ്ങളിൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

ജഡ്ജിയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. ജഡ്ജിയെന്ന പദവിയെ അവഹേളിക്കുന്ന തരത്തിലായിരുന്നു എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റുകളും കമന്റുകളും.
നേരത്തെ ലിസ്റ്റ് തയ്യാറാക്കി വീട്ടുകാരുടെ മുന്നിലിട്ട് എല്ലാവിധ ആസൂത്രണത്തോടും കൂടിയായിരുന്നു കൊലപാതകം. കൊലപാതകം ഭീകരപ്രവർത്തനമാണെന്ന വാദവും കോടതി അംഗീകരിക്കുകയായിരുന്നു.

ഒന്നു മുതൽ എട്ടുവരെയുള്ളവർ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തെന്നും 9 മുതൽ 12 വരെയുള്ള പ്രതികൾ സഹായം നൽകിയെന്നും മറ്റുള്ളവർ ഗൂഢാലോചനയിൽ പങ്കാളികളായെന്നും കോടതി കണ്ടെത്തി. കേസിൽ നൂറോളം സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.

ഇത് കേരള സർക്കാരിനും കേരളാ പോലീസിനും ഉള്ള തിരിച്ചടി കൂടിയാണ്‌. കൊലപാതകം നടക്കാനുള്ള വളക്കൂറുള്ള മണ്ണാക്കി ഭീകരന്മാർക്ക് നല്കി. കേരളത്തെ അവർക്ക് ഈ കൊല നടത്താൻ പരിവപ്പെടുത്തി നല്കി. സ്ളീപ്പർ സെല്ലുകൾ വളർത്തി. കേരളം അതിന്റെ യൂണിവേഴ്സിറ്റി ആയി. രൺജിത്തിനെ വധിച്ച ശേഷവും കൊലവിളി തുടർന്നപ്പോൾ പോലീസും സർക്കാരും സംഘപരി വാറുകാരേ നിശബ്ദരാക്കാൻ നോക്കി.

സംഘപരിവാറുകാർക്കെതിരായ നടപടി എന്നും ഫാസിസ്റ്റ് സംഘപരിവാറുകാരേ നിലക്ക് നിർത്തും എന്നും സോഷ്യൽ മീഡിയ ആഹ്വാനം ഉണ്ടായി. എല്ലാം പിണറായി ഭരിക്കുന്ന കേരളത്തിൽ. ഇനി പിണറായിക്ക് പകരം യു ഡി എഫ് വന്നാലും ഇതു തന്നെയേ സംഭവിക്കൂ അത് വേറേ കാര്യം. മുസ്ളീം ഭീകരവാദ പ്രീണനം ഇല്ലാതെ കേരളത്തിൽ ഇരു മുന്നണിക്കും ഭരിക്കാൻ ആകില്ല.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

1 hour ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

2 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

4 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

14 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

15 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

16 hours ago