Crime,

നിയമസഭയിൽ പച്ച നുണ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് മുന്നിൽ സത്യപ്രതിജ്ഞ ലംഘനം നടത്തി

തിരുവനന്തപുരം . ആലപ്പുഴയില്‍ നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഗണ്‍മാനെ രക്ഷിക്കാൻ നിയമസഭയിൽ പച്ച നുണ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി സത്യാ പ്രജ്ഞ ലംഘനം നടത്തി. ഗണ്‍മാന്‍ ആരെയെങ്കിലും മര്‍ദിക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നു നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറയുകയായിരുന്നു.

ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പോലീസ് കുറ്റം ചുമത്തി എഫ് ഐ ആർ ഇട്ട കേസിലാണ് ഇത് എന്നതാണ് ശ്രദ്ധേയം. മർദ്ദനമേറ്റവർക്ക് പോലീസിൽ നിന്ന് നീതി ലഭിക്കാഞ്ഞതിനെ തുടർന്ന് കോടതിയിൽ നീതി തേടി എത്തി കോടതി ഉത്തരവിൽ എഫ് ഐ ആർ ഇട്ട കുറ്റാരോപിതരെ ഔദ്യോഗികമായി നിയമ സഭയിൽ വിളിച്ചു വരുത്തി ഭരിക്കുന്നവർ ക്രിമിനലുകൾക്കൊപ്പമെന്ന തെറ്റായ സന്ദേശം ജനങ്ങൾക്ക് നൽകുന്ന തെറ്റായ പ്രവണത കൂടിയാണ് ഉണ്ടായത്. ഈ കേസിൽ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനും സഭയിൽ എത്തിയിരുന്നു.

സംസ്ഥാനത്തു യുവജന സംഘടനകൾ നടത്തുന്ന സമരങ്ങളിൽ പങ്കെടുത്തവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം അതിക്രൂരമായി മർദിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഇതു ഗൗരവമായി കാണുന്നുണ്ടോ എന്നായിരുന്നു ഉമ തോമസ്, കെ.ബാബു, ടി.സിദ്ദിഖ്, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാർ നിയമ സഭയിൽ ചോദിച്ചത്. നവകേരള സദസ്സിന്റെ തുടക്കം മുതൽ ചില യുവജന സംഘടനകൾ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ സഞ്ചരിച്ച വാഹനങ്ങളെ തടസ്സപ്പെടുത്തിയതും വാഹനത്തിനുനേരെ അക്രമങ്ങൾ സംഘടിപ്പിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ മറുപടി.

ജനാധിപത്യപരമായി സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചതായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയാണ് ഉണ്ടായത്. പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നവരെ ലാത്തികൊണ്ട് തലയ്ക്കടിക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടോയെന്നും പ്രതിപക്ഷ എംഎൽഎമാർ ചോദിക്കുകയുണ്ടായി.

അതീവ സുരക്ഷ നിഷ്കർഷിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വാഹനവ്യൂഹത്തിലേക്കു പ്രതിഷേധക്കാർ നീങ്ങുന്നതും അവരുടെ ജീവനുതന്നെ അപകടം സംഭവിക്കുന്ന വിധത്തിൽ പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്യുന്ന അവസരത്തിൽ, 2021 ജൂൺ 2ന് സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച നിർ‌ദേശപ്രകാരം സംരക്ഷിത വ്യക്തിയുടെ അടുത്തേക്ക് അനധികൃതമായി നീങ്ങുന്നവരെ തടഞ്ഞ് സുരക്ഷ ഉറപ്പാക്കേണ്ടതു പഴ്സനൽ സെക്യൂരിറ്റി ഓഫിസറുടെ ചുമതലകളിൽപ്പെടുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.

യഥാർത്ഥത്തിൽ മുഖ്യമന്ത്രി നിയമ സഭയിൽ കേരള ജനതയെ മുഴുവൻ വിഡ്ഢികളാക്കി പച്ച നുണ പറഞ്ഞ സംഭവത്തിന്റെ വാസ്തവം ഇങ്ങനെയാണ്. കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴയിൽ നവകേരള ബസ് ജനറൽ ആശുപത്രിക്കു സമീപമെത്തിയപ്പോൾ കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമീപമെത്തി മുദ്രാവാക്യം മുഴക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇവരെ പിടിച്ചുമാറ്റി കൊണ്ടുപോകുന്നതിനിടെ, ബസിനു പിന്നാലെ വന്ന അകമ്പടി വാഹനത്തിൽനിന്നു മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും 3 സുരക്ഷാ ഉദ്യോഗസ്ഥരും ലാത്തിയുമായി ചാടിയിറങ്ങി യുവാക്കളെ തലങ്ങും വിലങ്ങും അടിക്കുകയാണ് ഉണ്ടാവുന്നത്.

ഗൺമാന്റെ അടിയേറ്റ് കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിന്റെ തല പൊട്ടി. സംസ്ഥാന സെക്രട്ടറി അജയ് ജുവലിനും പരുക്കേൽക്കുകയുണ്ടായി. സംഭവത്തില്‍ 4 പേരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആലപ്പുഴ സൗത്ത് പൊലീസ് നിര്‍ദേശി ച്ചെങ്കിലും മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടിയുണ്ടെന്നും സുരക്ഷ ഒരുക്കേണ്ടതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്നും ഗൺമാനും സംഘവും അറിയിക്കുകയാണ് ഉണ്ടായത്. പോലീസ് കസ്ടടിയിൽ എടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് മുഖ്യ മന്ത്രിയുടെ തോക്ക് മാത്രം ഉപയോഗിക്കാൻ അനുവാദം ഉള്ള ഗൺമാനുൾപ്പടെ മർദ്ദിക്കുന്നത്.

മർദ്ദനമേറ്റവർ ലോക്കൽ പോലീസിനും എസ് പിക്കും പരാതി കൊടുത്തിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് സ്വകാര്യ അന്യായം വഴി ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. 2023 ഡിസംബർ 23 നു കേസ്സ് പരിഗണിച്ച കോടതി വാദങ്ങൾ കേട്ട ശേഷം മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ പോലീസിനോട് നിർദേശിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെ തിരെയാണ് കേസെടുക്കാൻ കോടതി നിർദേശിക്കുന്നത്. ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഈ ഉത്തരവ്. മുഖ്യമന്ത്രിയുടെ ഗൺമാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥർക്കെ തിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്പി ഉൾപ്പെടെയുള്ള വർക്ക് മർദ്ദനമേറ്റവർ പരാതി നൽകിയിരുന്നു. എന്നാൽ, ജോലിയുടെ ഭാഗമായുള്ള പ്രവർത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട്. തുടർന്നാണ് മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി കോടതിയിൽ സ്വകാര്യ അന്യായം പരാതിക്കാർ ഫയൽ ചെയ്യുന്നത്.

തുടർന്ന് ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍ ഒന്നാംപ്രതിയും സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് കേസിൽ രണ്ടാംപ്രതിയുമാണ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങി മര്‍ദിച്ചെന്ന് എഫ്ഐആറില്‍ പറഞ്ഞിരുന്നു. ഗണ്‍മാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതും സുരക്ഷാവീഴ്ച വരുത്തിയതും കണ്ടില്ലെന്ന് പറഞ്ഞ് കണ്ണടച്ച മുഖ്യമന്ത്രിക്ക് കൂടി തിരിച്ചടിയാവുകയായിരുന്നു ഇത്. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം വെച്ചാണ് കെഎസ് യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവൽ കുര്യക്കോസും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത്.

ഗൺമാന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ ലാത്തി അടിയിൽ തോമസിന്റെ തലയ്ക്കും അജയുടെ കൈയ്ക്കും സാരമായി പരുക്കേറ്റു. മാധ്യമങ്ങളിൽ ദൃശ്യങ്ങൾ അടക്കം വന്നിട്ടും കണ്ടില്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചു കൊണ്ടിരിക്കുന്നതി നിടെയാണ് വീഡിയോ ദൃശ്യങ്ങൾ ബോധ്യ പെട്ട് കോടതി ഉത്തരവ് ഉണ്ടാവുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതേ സംഭവത്തിൽ പച്ച നുണ ആവർത്തിച്ച് അധികാര കസേരയിലേറുമ്പോൾ താൻ ജനങ്ങൾക്ക് മുന്നിൽ ചെയ്ത സത്യാ പ്രതിജ്ഞ ലംഘിച്ചിരിക്കുന്നത്.

crime-administrator

Recent Posts

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

40 mins ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

1 hour ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

2 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

6 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

6 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

9 hours ago