News

പുതിയ രാഷ്ട്രീയ പാർട്ടിയുമായി വിജയ് എത്തുമെന്ന് റിപ്പോർട്ടുകൾ, തമിഴ് മണ്ണിൽ പുതിയ രാഷ്ട്രീയ സമവാക്യമോ?

ചെന്നൈ . 2024 ലോക്സഭ തിരഞ്ഞെടുപിന് മുന്നോടിയായി നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് തമിഴ് മാധ്യമങ്ങൾ.. ഇതുമായി ബന്ധപ്പെട്ട് ആരാധകരുടെ കൂട്ടായ്മ യോഗത്തിൽ നിർണായക ചർച്ചകൾ നടന്നതായ വിവരങ്ങൾ ആണ് പുറത്ത് വന്നിട്ടുള്ളത്.. പുതുതായി രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടി ഒരു മാസത്തിനുളളിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്‌തേക്കും. എന്നാൽ 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നാണ് വിജയുടെ തീരുമാനം.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധക സംഘടനയായ വിജയ് മക്കൾ ഈയക്കം തീരുമാനിച്ചിട്ടുണ്ട്. സൗജന്യ ട്യൂഷൻ സെന്റുറുകൾ, വായനശാലകൾ, ക്ലിനിക്കുകൾ, നിയമസഹായ കേന്ദ്രങ്ങൾ എന്നിവ കൂട്ടായ്മ ഇതിനോടകം തന്നെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ലിയോ ചിത്രത്തിന്റെ പ്രമോഷനിടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചന വിജയ് നൽകിയിരുന്നതാണ്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ മക്കൾ ഇയക്കത്തെ ചുമതലപ്പെടുത്തിയതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ പിന്നീട് അതേ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഉണ്ടായില്ല. വിജയുടെ രാഷ്ട്രീയപ്രവേശന സാദ്ധ്യത വിലയിരുത്താൻ വോട്ടർമാർക്കിടയിൽ സർവേയും നടത്തിയിരുന്നു. വിജയ് ഫാൻസ് അസോസിയേഷനും സാമൂഹിക സേവന സംഘടനായ വിജയ് മക്കൾ ഇയക്കവുമാണ് സർവേയ്ക്ക് നേതൃത്വം നൽകിയിരുന്നത്.

വിജയ് ആരാധകരുടെ സംഘടനയിലേക്ക് കൂടുതൽ ആൾക്കാരെ ചേർക്കാനുള്ള നടപടികളും അതേസമയം, തുടങ്ങിയിട്ടുണ്ട്. ഇത് രാഷ്ട്രീയ പാർട്ടി രൂപീകരണം ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്ത പ്പെടുന്നത്. സന്നദ്ധപ്രവർത്തനങ്ങൾക്കൊപ്പം വിവിധ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ്

crime-administrator

Recent Posts

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

22 mins ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

49 mins ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

1 hour ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

1 hour ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

2 hours ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

2 hours ago