Crime,

പട്ടയമില്ലാത്ത ഭൂമിയിൽ ശാന്തന്‍പാറയിൽ സിപിഎം ഓഫീസിനു വേണ്ടി കൊട്ടാരം പോലേ അനധികൃത നിർമ്മാണം, എന്‍ഒസി നിരസിച്ച് കലക്ടര്‍

ഇടുക്കി . ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയിലെ സിപിഎം ഓഫീസിനു വേണ്ടി കൊട്ടാരം പോലേ അനധികൃത നിർമ്മാണം നടക്കുന്നതിനിടെ, സിപിഎം ഓഫീസിനായുള്ള എന്‍ഒസിക്കുള്ള അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഒസി ലഭിക്കുന്നതിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയതെങ്കിലും പട്ടയമില്ലാത്ത ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം നടക്കുന്നതെന്നും, ഗാർഹികേതര ആവശ്യത്തിനാണെന്നും കണ്ടെത്തിയാണ് അപേക്ഷ കളക്ടർ നിരസിച്ചത്.

പട്ടയമില്ലാത്ത ഭൂമിയിൽ ഭരണ ഗർവിന്റെ മറവിൽ ശാന്തന്‍പാറയിലെ സിപിഎം ഓഫീസിനു വേണ്ടി കൊട്ടാരം പോലേ കെട്ടിടം നിർമ്മിക്കുകയാണ്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പേരിലുള്ള എട്ടു സെന്റിലാണ് സിപിഎം ഓഫീസ് നിര്‍മ്മിച്ചിരുന്നത്. കുമളി- മൂന്നാര്‍ റോഡരികിലാണ് നിർമ്മാണം.

എന്‍ഒസി വാങ്ങാതെ ഉള്ള കെട്ടിട നിർമ്മാണം എന്ന് കണ്ടെത്തി നിര്‍മ്മാണം റവന്യൂ വകുപ്പ് ആദ്യം തടഞ്ഞിരുന്നു. പഞ്ചായത്തും നിർമ്മാണ പ്രവർത്തികൾക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ അതെല്ലാം അവഗണിച്ചുകൊണ്ട് സിപിഎം ഓഫീസ് നിര്‍മ്മാണം തുടരുകയാണ് ചെയ്തത്. ‘ഞങ്ങൾ ഭരിക്കുമ്പോഴാണോടാ ചോദിക്കാനെന്ന നിലപാടിലായിരുന്നു ഇടുക്കി സി പി എം’ കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈക്കോടതി ഇടപെട്ട് സിപിഎം ഓഫീസ് നിര്‍മ്മാണം ഒടുവിൽ നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

എന്‍ഒസിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ഉടമസ്ഥാവകാശ രേഖകളും സ്ഥലവും പരിശോധിച്ച ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ കലക്ടറെയും ഒപ്പം ചുമതലപ്പെടുത്തി. തുടര്‍ന്ന് റവന്യൂ വകുപ്പ് സര്‍വേ നടത്തി. പട്ടയം ഇല്ലാത്ത 12 സെന്റ് സ്ഥലം സിപിഎമ്മിന്റെ കൈവശമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പേരിൽ മാത്രമല്ല ഇടുക്കിയിലെ പ്രമുഖ നേതാക്കളുടെയെല്ലാം കൈവശം പട്ടയമില്ലാത്തെ മാത്രമല്ല, ഉടമസ്ഥാവകാശം തെളിയിക്കാൻ പോലും കഴിയാത്ത ഭൂമികളാണ് ഏറെ ഉള്ളത്.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

1 hour ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

3 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

3 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

4 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

8 hours ago