News

രാജ്യത്തിന് അഭിമാനമായ ഈ ദമ്പതികൾക്ക് ലഭിച്ചത് അപൂർവ ഭാഗ്യം

റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിൽ നടക്കുന്ന പരേഡിനായി തയ്യാറെടുക്കുകാണ് സൈനിക ദമ്പതിമാരായ ക്യാപ്റ്റൻ സുപ്രീത സി.ടിയും മേജർ ജെറി ബ്ലെയ്‌സും. റിപ്പബ്ളിക് ദിനത്തിൽ ഇത് ആദ്യമായാണ് സൈനിക ദമ്പതിമാർ ഒരുമിച്ച് പരേഡിനൊരുങ്ങുന്നത്. ഇത് അവിചാരിതമായി സംഭവിച്ചതാണെന്നും ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അതീവ സന്തുഷ്ടരാണെന്നും ഇരുവരും പറയുന്നു.

രണ്ടുപേരും വ്യത്യസ്ത റെജിമെന്റുകളെ പ്രതിനിധീകരിച്ചാണ് റിപ്ലബ്ലിക് ദിന പരേഡിൽ പങ്കെടുക്കുക. മേജർ ബ്ലെയ്‌സ് മദ്രാസ് റെജിമെന്റിനെയും ക്യാപ്റ്റൻ സുപ്രീത കോർപ്സ് ഓഫ് മിലിട്ടറി പോലീസിനേയും പ്രതിനിധീകരിക്കും. 2023ലാണ് ക്യാപ്റ്റൻ സുപ്രീതയും മേജർ ജെറി ബ്ലെയ്‌സും വിവാഹിതരായത്. ‘ഞങ്ങൾ ഇത് ഒരു ഭാഗ്യമായി കരുതുന്നു. ഒരുമിച്ച് മാർച്ച് ചെയ്യാൻ ലഭിച്ച ഈ അവസരം ഒരു അഭിമാന നേട്ടമാണ്’, ക്യാപ്റ്റൻ സുപ്രീത വാർത്താ ഏജൻസിയായ പി ടി ഐ യോട് പറഞ്ഞു

‘ഇത് ആസൂത്രിതമായി സംഭവിച്ചതോ കിട്ടിയതോ അല്ല. തികച്ചും യാദൃശ്ചികമായിരുന്നു. ആദ്യം ഞാനാണ് സെലക്ഷൻ ടെസ്റ്റിൽ വിജയിച്ചത്. തുടർന്ന് എന്റെ ഭർത്താവും അദ്ദേഹത്തിന്റെ റെജിമെന്റിൽ നിന്ന് പരേഡിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാ യിരുന്നു.’ ക്യാപ്റ്റൻ സുപ്രീത പിടിഐയോട് പറഞ്ഞു.

ഇരുവരും കോളേജ് പഠന കാലത്ത് നാഷണൽ കേഡറ്റ് കോർപ്സിലെ അം​ഗങ്ങളായിരുന്നു. 2016-ലെ റിപ്പബ്ലിക് ദിന പരേഡിൽ എൻസിസിയുടെ ഭാ​ഗമായി സുപ്രീത പങ്കെടുത്തിരുന്നു. 2014-ലെ റിപ്പബ്ലിക് ദിന ക്യാമ്പിന്റെ ഭാഗമാകാൻ എൻസിസിയിലൂടെ ജെറി ബ്ലെയ്‌സീനും അവസരം കിട്ടി. ‘ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ, എന്റെ റെജിമെന്റിനെ നയിക്കാൻ സാധിക്കുന്നത് അഭിമാനമായി കരുതുന്നു’ മേജർ ബ്ലെയ്‌സ് പറഞ്ഞു.
ഇടവരുടെയും കുടുംബാം​ഗങ്ങളും ഇതിൽ സന്തോഷത്തിലാണ്. പരേഡിന് സാക്ഷ്യം വഹിക്കാൻ അവരും എത്തുന്നുണ്ട്.

കർണാടകയിലെ മൈസൂർ സ്വദേശിയാണ് ക്യാപ്റ്റൻ സുപ്രീത. ഇവിടുത്തെ ജെഎസ്എസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. തമിഴ്‌നാട്ടിലെ വെല്ലിംഗ്ടൺ സ്വദേശിയായ മേജർ ബ്ലെയ്‌സ് ബെംഗളൂരുവിലെ ജെയിൻ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബിരുദം നേടുന്നത്. ഇരുവരും ഇപ്പോൾ ഡൽഹിയിലാണ് താമസിച്ചു വരുന്നത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

7 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

8 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

9 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

12 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

13 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

14 hours ago