Crime,

വിധിപറഞ്ഞ കോടതിയും പോലീസും ഒറ്റകെട്ടായി, വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ അച്ഛനെതിരെ രാഷ്ട്രീയക്കളിയിൽ കേസ് എടുത്ത് ക്രൂരത കാട്ടി പോലീസ്

തൊടുപുഴ . വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ രാഷ്ട്രീയക്കളിയിൽ കേസ് എടുത്ത് ക്രൂരത കാട്ടി പോലീസ്. കേസിൽ കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവായ പാൽരാജിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. കേരള പോലീസിന്റെ നാണംകെട്ട രാഷ്ട്രീയക്കളിയാണ് ഇക്കാര്യത്തിൽ വ്യക്തമാവുന്നത്.

ടൗണിൽ വച്ച് ഇരയുടെ പിതാവ് കയ്യേറ്റം ചെയ്തെന്നാണ് ആറ് വയസുകാരിയെ കൊന്ന അർജുന്റെ ബന്ധു പാൽരാജിന്റെ പരാതി. ഈ കേസ് എടുക്കലും പ്രതിയെ വെറുതെ വിട്ട പീരുമേട് കോടതി യുടെ അനുമതിയോടെയാണ് നടന്നിരിക്കുന്നത്. വണ്ടിപ്പെരിയാർ പോലീസ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെതിരെയാണ് കേസെടു ത്തിരിക്കുന്നത്.

കേസിലെ പ്രതിയായ അർജുനെ വെറുതെ വിട്ടതിനു പിന്നാലെ ഇരുകൂട്ടരും തമ്മിൽ തർക്കം പതിവായിരുന്നു. കുട്ടിയുടെ പിതാവിനെ കാണുമ്പോഴൊക്കെ അക്രമിക്കാനെത്തുക പാൽരാജ് പതിവാക്കി യിരുന്നു. വണ്ടിപ്പെരിയാർ ടൗണിൽവെച്ച് ജനുവരി ആറിനാണ് കുട്ടിയുടെ അച്ഛന് പാൽരാജിന്റെ കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കുണ്ടായി. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പാൽരാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്. ഇതെല്ലാം വാസ്തവങ്ങളായിരിക്കെയാണ് ഇരയുടെ പിതാവിനെതിരെ കൊടും ക്രൂരനായ ഒരു പ്രതിയുടെ ബന്ധുവിന്റെ പരാതിയിൽ പോലീസ് രാഷ്ട്രീയ ലാക്കോടെ കേസെടുത്തിരി ക്കുന്നത്.

തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രതിയായിരുന്ന അർജുൻ്റെ കുടുംബം ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു. ആറുവയസുകാരി യുടെ പിതാവിനെ ആക്രമിച്ച് കുത്തി പരിക്കേൽപ്പിച്ച പിറകെയായി രുന്നു ഇത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരയുടെ കുടും ബാംഗങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് പറയുന്നുണ്ടെങ്കിലും, അതെല്ലാം പിണറായി ഭരണത്തിലെ അർത്ഥമില്ലാത്ത പ്രസ്താവനകൾ പോലെയാണ്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

3 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

7 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago