Crime,

മസാല ബോണ്ട് കേസില്‍ പിണറായിക്കും തോമസ് ഐസകിനും നിര്‍ണായ പങ്ക്, മിനുട്‌സ് പുറത്ത് വിട്ട് ഇഡി

കൊച്ചി . മസാല ബോണ്ട് കേസില്‍ ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡിറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയനും, തോമസ് ഐസക്കിനും ഇക്കാര്യത്തിൽ തുല്യ പങ്കാളി ത്തമാണ് ഉള്ളത്. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്.

മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദി ത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനില്‍ക്കില്ലെന്നും ഇഡി പറഞ്ഞിട്ടുണ്ട്. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് രേഖകള്‍ ഇക്കാര്യത്തിൽ ഇ ഡി പുറത്ത് വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം മസാല ബോണ്ടിറക്കുന്നതിന് ചുമതലപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

മസാല ബോണ്ട് റേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഫിനാന്‍സ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോര്‍ഡ് യോഗത്തില്‍ ഉന്നയിച്ച്, ഇത് അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തപ്പോള്‍, അതിന് ചുമതലപ്പെടുത്തിയതും തോമസ് ഐസകിനെയായിരുന്നു. അതിനാല്‍ തന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കു ന്നതിലും നിര്‍ണായക റോള്‍ തോമസ് ഐസക് വഹിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. തനിക്ക് മാത്രമായി പ്രത്യേക പങ്ക് ഇക്കാര്യത്തില്‍ ഇല്ലെന്ന തോമസ് ഐസകിന്റെ വാദം തെറ്റാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നുണ്ട്.

ഖജനാവിൽ നിന്ന്‌ ഉയര്‍ന്ന പലിശ നല്‍കി ബോണ്ട് ഇറക്കുന്നതില്‍ ചീഫ് സെക്രട്ടറി ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പലിശ കൂടുതലാണെങ്കിലും ഭാവിയില്‍ കിഫ്ബിയ്ക്ക് ഗുണം ചെയ്യുമെന്ന് തോമസ് ഐസക് നിലപാടെടുക്കുകയാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് മസാലബോണ്ട് ഇറക്കാന്‍ തീരുമാനിച്ചത് – ഇഡി പറയുന്നു. കഴിഞ്ഞ പത്ത് മാസങ്ങളായി കിഫ്ബിയടക്കം ഉള്ള എതിര്‍കക്ഷികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. എതിര്‍ കക്ഷികള്‍ മനപൂര്‍വം നിസഹകരിക്കുകയാണ്. കേസില്‍ സമന്‍സ് അയക്കുന്നത് നടപടിക്രമം മാത്രമാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ല – ഇ ഡി പറയുന്നു.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

3 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

3 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

4 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

4 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

5 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

5 hours ago