Crime,

പിണറായിയുടേത് പൊട്ടക്കണ്ണ്, യൂത്ത് കോൺഗ്രസുകാരെ അടിച്ചതും ഇടിച്ചതും കണ്ടില്ല, പോലീസ് കണ്ടെന്ന് FIR, മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽ കുമാറിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം . പിണറായി വിജയനെ നവകേരള സദസിലൂടെ കേരള ജനതയുടെ ശത്രുവാക്കി മാറ്റിയ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽ കുമാറിനെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെ ഒടുവിൽ പോലീസ് രംഗത്ത്. നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴ യില്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പൊലീസ് ചോദ്യം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതോടെയാണ് ഒരുമാസം മുമ്പ് പോലീസ് അനിൽ കുമാറിനെതിരെ അടക്കം കേസെടുത്തത്. തുടര്‍ന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ സേനയിലെ എസ് സന്ദീപ് എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് പോലീസ് നോട്ടീസ് നല്‍കി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് അനിലിനും സന്ദീപിനും നോട്ടീസ് നൽകിയിരിക്കുന്നത്.

ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിക്കുകയായിരുന്നു. സുരക്ഷാസേനയിലെ എസ് സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് കേസിലെ മറ്റു പ്രതികള്‍. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരിക്കേല്‍പ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് മിവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ആദ്യം അനങ്ങാതിരുന്ന പൊലീസ് പിന്നീട് കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്. ഇതോടെ മുഖ്യനും മൗനത്തിലായി.

നവകേരള സദസ് വാഹനങ്ങൾ പോകുമ്പോൾ ഡിസംബർ 15ന് വൈകിട്ട് 4 മണിക്ക്, സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പരാതിക്കാരായ അജയ് ജ്യുവൽ കുര്യാക്കോസിനെയും എ ഡി തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റി. മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ എത്തിയ അകമ്പടി വാഹനത്തിൽനിന്നു പുറത്തിറങ്ങിയ ഗണ്‍മാന്‍ അനിൽ കുമാർ, അജയിനെയും തോമസിനെയും അസഭ്യം പറയുകയും ലാത്തികൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറഞ്ഞിട്ടുള്ളത്.

പിന്നാലെയുള്ള അകമ്പടി വാഹനത്തിലെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപും തുടർന്ന് പുറത്തിറങ്ങി പരാതിക്കാ രെ ലാത്തികൊണ്ട് അടിച്ചു പരുക്കേൽപിക്കുകയായിരുന്നു. അജയിനും തോമസിനും തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരുക്കുകളുണ്ടായെന്നും എഫ്ഐആറില്‍ പറഞ്ഞിട്ടുണ്ട്. സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തുകയും, മർദ്ദിക്കുന്നത് താൻ കണ്ടില്ലെന്നു പൊട്ടന്മാരെ പോലെ പറയുകയും ചെയ്തിരുന്നു.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

7 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

8 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

8 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

8 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

8 hours ago