India

ദൈവത്തിന്റെ നാട്ടിൽ ജീവിക്കാനാവാതെ യുവതീ – യുവാക്കൾ അന്യ രാജ്യങ്ങളിലേക്ക് പോകുന്നത് ‘കാലത്തിന്റെ മാറ്റമാണെന്ന’മുടന്തൻ ന്യായവുമായി പിണറായി വിജയൻ

തിരുവനന്തപുരം . ദൈവത്തിന്റെ നാട്ടിൽ ജീവിക്കാൻ കഴിയാതെ യുവാക്കൾ അന്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് ‘കാലത്തിന്റെ മാറ്റമാണെന്ന്’ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ കുടിയേറ്റ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച സിറോ മലബാര്‍ സഭ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ യുവാക്കള്‍ വിദേശത്തേക്ക് പോവുകയാണെന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാല്‍ യുവാക്കളുടെ കുടിയേറ്റ വിഷയത്തില്‍ ആശങ്കപ്പെടേണ്ടെതില്ലെന്നും കാലത്തിന്റെ മാറ്റമാണെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആര്‍ച്ച് ബിഷപ്പ് പറഞ്ഞതിനെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറയുകയുണ്ടായി.

ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നല്‍ പലരിലുമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നു. ഈ നാട്ടില്‍ ജീവിച്ച് വിജയിക്കാന്‍ എല്ലാവര്‍ക്കും കഴിയാത്ത അവസ്ഥ. സിറോ മലബാര്‍ സഭയില്‍ മാത്രം അല്ല മറ്റ് പല സഭകളിലും നിന്ന് യുവജനങ്ങള്‍ ജീവിതത്തിനായി പുറത്തേക്ക് പലായനം ചെയ്യുന്ന സ്ഥിതിയുണ്ട്. അതിന് മാറ്റം വരുത്താന്‍ ഭരണാധികാരികള്‍ക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രിയോട് പറയുന്നുവെന്ന് പറഞ്ഞ ജോസഫ് പെരുന്തോട്ടം, യുവജനങ്ങള്‍ ഇവിടെ ജീവിച്ച് ജോലി ചെയ്യണമെന്നും പറയുകയുണ്ടായി.

ഇക്കാര്യത്തിൽ ലോകം മാറ്റത്തിന് വിധേയമെന്നായിരുന്നു മുഖ്യമന്ത്രി ആര്‍ച്ച് ബിഷപ്പിനു നൽകിയ മറുപടി. യുവാക്കള്‍ പുറത്തേക്ക് പോകുന്നത് ഒരു പ്രതിഭാസമാണെന്നും, പഴയ കാലമല്ല ഇപ്പോഴത്തേതെന്നും, വളര്‍ന്ന് വരുന്ന യുവ തലമുറക്ക് എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്ന ബോധ്യമുണ്ടെന്നും, ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും,എല്ലാം ഒറ്റ ദിവസം കൊണ്ട് നേടി എടുക്കാന്‍ കഴിയില്ലെന്നും ഉള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്നാണ് ശ്രദ്ധേയം.

അതേസമയം, എല്ലാത്തിലും നമ്പർ വൺ എന്ന് മുഖ്യ മന്ത്രിയും, ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയുമൊക്കെ അവകാശപ്പെടുന്ന ദൈവത്തിന്റെ നാട്ടിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണ ത്തിനു യുവതീ യുവാക്കളാണ് പഠനത്തിനും ജോലിക്കുമായി അന്യ രാജ്യങ്ങൾ തേടി പോയ് കൊണ്ടിരിക്കുന്നത്.

പോകുന്നവർ ആവട്ടെ യു കെ, യു എസ്, ഓസ്ട്രിയ, ന്യൂസിലാന്റ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ തൊഴിൽ തേടി അവിടെ തന്നെ സ്ഥിര താമസമാക്കി ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ ആഗ്രഹിക്കുക യാണ്. അവധിക്കാലത്ത് ബന്ധുക്കളെ കാണാനല്ലാതെ ആരും ദൈവത്തിന്റെ നാട്ടിൽ തിരിച്ചു വന്നു ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. സത്യത്തിൽ സംസ്ഥാനത്തെ കോളജുകളില്‍ കുട്ടികളില്ലാത്ത അവസ്ഥയാണ്. പലയിടത്തും ബിരുദാനന്തര കോഴ്സുകള്‍ ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിട്ടുണ്ട്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago