India

താൻ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനെന്ന് അയോധ്യയിലെ രാം ലല്ല വിഗ്രഹത്തിന്റെ ശില്പി അരുൺ യോഗിരാജ്

‘ഭഗവാൻ ശ്രീരാമന്റെയും എന്റെ പൂർവികരുടെയും, കുടുംബാംഗ ങ്ങളുടെയും അനുഗ്രഹം എല്ലായ്‌പ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു. ചിലപ്പോൾ ഞാനൊരു സ്വപ്ന ലോകത്ത് ആണെന്ന് തോന്നി പോകുന്നു’ അരുൺ യോഗിരാജ് എ എൻ ഐയോട് പറഞ്ഞു.

51 ഇഞ്ച് വലുപ്പമുള്ള രാംരല്ല കൃഷ്ണശില ഉപയോഗിച്ചാണ് തയ്യാറാക്കി യത്. മൈസൂരു എച്ച്ഡി കോട്ടെയിലെ ചെറു ഗ്രാമമായ ബുജ്ജേ ഗൗധൻപുരയിൽ വച്ചായിരുന്നു വിഗ്രഹത്തിന്റെ നിർമ്മാണം.

2022 സെപ്റ്റംബറിൽ ഇന്ത്യ ഗേറ്റിനു സമീപം പ്രധാനമന്ത്രി സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 28 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചതും അരുൺ യോഗിരാജ് ആയിരുന്നു. നേതാജിയുടെ പ്രതിമ നിർമ്മിച്ച അരുൺ യോഗിരാജ് അന്ന് പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് രാംരല്ലയുടെ വിഗ്രഹം തയ്യാറാക്കാനുള്ള നിയോഗം ലഭിക്കുന്നത്.

അരുൺ യോഗിരാജിനെ കൂടാതെ, ബെംഗളൂരു സ്വദേശി ഗണേശ് ഭട്ട്, രാജസ്ഥാൻ സ്വദേശി സത്യ നാരായണൻ എന്നിവരെയും വിഗ്രഹം തയ്യാറാക്കുന്നതിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒടുവിൽ ഭാഗ്യം അരുണിനെ തേടിയെത്തുകയായിരുന്നു. മൈസൂരു സ്വദേശിയായ 38കാരനാണ് അരുൺ യോഗിരാജ്. എംബിഎ ബിരുദധാരിയാണ്.

അഞ്ച് വയസ്സിലുള്ള ശ്രീരാമനെയാണ് കറുത്തകല്ലിൽ കൊത്തിയെടുത്ത വിഗ്രഹത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. കർണാടകയിലെ മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് ആണ് 51 ഇഞ്ച് വലുപ്പമുള്ള ഈ വിഗ്രഹം നിർമ്മിച്ചത്. കേദാർനാഥിൽ സ്ഥാപിച്ചിട്ടുള്ള പ്രസിദ്ധമായ ആദി ശങ്കരാചാര്യയുടെ വിഗ്രഹവും ഡൽഹിയിലെ ഇന്ത്യാ ഗേറ്റിലുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ രൂപവും യോഗിരാജ് ആണ് നിർമ്മിച്ചത്. കറുത്ത കല്ലിൽ കൊത്തിയെടുത്ത രൂപം നൂറ്റാണ്ടുകളോളം കേടുകൂടാതെ ഇരിക്കുമെന്നാണ് കരുതുന്നത്. തിളക്കമേറിയ രാജകീയ വസ്ത്രങ്ങളും കിരീടവും വിഗ്രഹത്തിൽ ചാർത്തി.

രാം ലല്ല വിഗ്രഹത്തിൽ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും സനാതന ധർമ്മവുമായി ബന്ധപ്പെട്ട പ്രധാന ചിഹ്നങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശ്രീരാമ വിഗ്രഹത്തിന്റെ ഒരു കാലിനോട് ചേർന്ന് ഹനുമാൻ, മറ്റൊരു കാലിൽ ഗരുഡൻ. വിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ, സ്വാസ്തിക്, ഓം, ഗദ, ശംഖ്, എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും വിഗ്രഹത്തിന്റെ ഇരുവശത്തും ചിത്രീകരിച്ചിട്ടുണ്ട്.

മഹാവിഷ്ണുവിന്റെ അവതാരങ്ങളായ കൃഷ്ണൻ, പരശുരാമൻ, കൽകി, നരംസിഹം തുടങ്ങിയവരെയെല്ലാം വിഗ്രഹത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന് വിഗ്രത്തിന്റെ വലത് കാൽപ്പാദത്തിലാണ് സ്ഥാനം. വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ ഇടതുകാൽപ്പാദത്തിനരികിലും ചിത്രീകരിച്ചിട്ടുണ്ട്. വിഗ്രഹത്തിന്റെ മുകൾ ഭാഗത്താകട്ടെ, സനാതന ധർമ്മവും ഹിന്ദുമതവുമായി ബന്ധപ്പെട്ട എല്ലാ വിശുദ്ധ ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വസ്തിക, ഓം, ചക്ര, ഗദ, ശംഖ് എന്നിവയെല്ലാം ഇവിടെ നൽകിയിട്ടുണ്ട്. ഇവയെല്ലാം വിഷ്ണുവുമായും ശ്രീരാമനുമായും ബന്ധപ്പെട്ടു നിൽക്കുന്ന ഘടകങ്ങളാണ്. വിഗ്രഹത്തിന്റെ വലതുകൈ ആശീർവാദം നൽകുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ കൈയിൽ ഒരു അമ്പ് നൽകിയിരിക്കുന്നു. ഇടതുകൈയിൽ വില്ലും കൊടുത്തിട്ടുണ്ട്.

അഞ്ച് വയസ്സിലുള്ള ശ്രീരാമനെയാണ് കറുത്തകല്ലിൽ കൊത്തിയെടുത്ത വിഗ്രഹത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. കർണാടകയിലെ മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് ആണ് 51 ഇഞ്ച് വലുപ്പമുള്ള ഈ വിഗ്രഹം നിർമ്മിച്ചത്. കേദാർനാഥിൽ സ്ഥാപിച്ചിട്ടുള്ള പ്രസിദ്ധമായ ആദി ശങ്കരാചാര്യയുടെ വിഗ്രഹവും ഡൽഹിയിലെ ഇന്ത്യാ ഗേറ്റിലുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ രൂപവും യോഗിരാജ് ആണ് നിർമ്മിച്ചത്. കറുത്ത കല്ലിൽ കൊത്തിയെടുത്ത രൂപം നൂറ്റാണ്ടുകളോളം കേടുകൂടാതെ ഇരിക്കുമെന്നാണ് കരുതുന്നത്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

3 mins ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

1 hour ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

2 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

12 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

13 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

14 hours ago