India

പ്രാണപ്രതിഷ്ഠക്ക് അയോദ്ധ്യ നിറഞ്ഞൊരുങ്ങി, റാം മന്ദിർപൂക്കളാൽ സുന്ദരിയായി

അയോദ്ധ്യ . പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോദ്ധ്യയിലെത്തിത്തുടങ്ങി. ഞായറാഴ്ച വൈകിട്ടോടെ അതിഥികള്‍ എത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിക്കുന്നത്. ആകെ ഏഴായിരത്തോളം പേരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത്. 150 ഓളം സന്യാസി പരമ്പരകളുടെ പ്രതിനിധികളായി ആകെ നാലായിരത്തിലധികം സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുത്ത് അനുഗ്രഹം നകുന്നതാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്യാസി സംഘങ്ങളും ധര്‍മ്മാചാര്യന്മാരും വിവിധ മേഖലകളിലെ പ്രമുഖരും ഇതിനകം അയോദ്ധ്യയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള സന്യാസിമാരുടെ സംഘത്തിന് തീര്‍ത്ഥക്ഷേത്രപുരത്ത് പ്രത്യേകമൊരുക്കിയ കേന്ദ്രങ്ങളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണപ്രകാരമെത്തുന്ന പ്രമുഖര്‍ക്ക് കര്‍സേവപുരത്തെ വിഐപി ടെന്റുകളിലും താമസ സംവിധാനം ക്രമീകരിച്ചിരിക്കുന്നു..

55 ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂറു പ്രതിനിധികള്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കായി എത്തിച്ചേരുമെന്നു വിഎച്ച്പി ഗ്ലോബല്‍ ചെയര്‍മാന്‍ സ്വാമി വിജ്ഞാനാനന്ദ് അറിയിച്ചിട്ടുണ്ട്. പ്രതിനിധിക ളെല്ലാം ഞായറാഴ്ച വൈകിട്ട് മുൻപ് അയോദ്ധ്യയിലെത്തുകയാണ്. വിഎച്ച്പി ക്ഷേത്ര നിര്‍മ്മാണത്തിനായി ആരംഭിച്ച പോരാട്ടം വിജയത്തിലേക്ക് എത്തിയിരിക്കുകയാണ്. നാല്‍പ്പതുവര്‍ഷം നീണ്ടുനിന്ന പോരാട്ടമാണ് സംഘടന നടത്തിയത്. സ്വാമി വിജ്ഞാനാനന്ദ് പറഞ്ഞു.

ഹിന്ദു സമൂഹത്തിന്റെ മാര്‍ഗദര്‍ശകരായി വിഎച്ച്പി ഒരിക്കലും അവകാശപ്പെടുന്നില്ല. ഹിന്ദു സമൂഹത്തോടുള്ള ഉത്തരാവാദിത്വം നിര്‍വഹിക്കുക മാത്രമാണ് വിഎച്ച്പി ചെയ്തു വരുന്നത് – സ്വാമി വിജ്ഞാനാനന്ദ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ ക്ഷണപ്രകാരം രണ്ടായിരത്തിലധികം സന്യാസിമാരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.

പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രം പൂക്കളാല്‍ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഓരോ ദിവസവും പ്രത്യേക പൂക്കളാലാണ് ക്ഷേത്രം അലങ്കരിക്കുക. പുതിയ ലൈറ്റുകളും തെളിയിച്ചു. മാര്‍ബിളില്‍ പൂക്കളും ലൈറ്റുകളും ചേര്‍ന്നതോടെ ക്ഷേത്രത്തിന്റെ സൗന്ദര്യം പതിന്മടങ്ങായി കൂടി. ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്ഷേത്ര ട്രസ്റ്റ് പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ ലക്ഷക്കണ ക്കിന് രാമഭക്തരും അവരുടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു വരുകയാണ്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

10 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

11 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

15 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

16 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

17 hours ago