India

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴകത്തിൽ ഉജ്ജ്വല സ്വീകരണം, ‘ജയ് മോദി ജി’ വിളിച്ച് ജനാരവം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴകത്തിൽ ഉജ്ജ്വല സ്വീകരണം. ചെന്നൈയിൽ വൻ ജനാരവത്തോടെ നടന്ന മെ​ഗാ റോഡ് ഷോയിൽ പൂക്കളും തോരണങ്ങളുമായി പതിനായിരക്കണക്കിന് ജനങ്ങൾ ‘ജയ് മോദി ജി’ വിളിച്ച് പ്രധാനമന്ത്രിയെ വരവേറ്റു. പ്രധാനമന്ത്രിയെ കാണുന്നതിനായി സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ ആയിരങ്ങളാണ് ചെന്നൈയിലെ റോ‍ഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയത്.

പ്രധാനമന്ത്രി മൂന്ന് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് തമിഴ്നാട്ടിലെത്തിയത്. ശനി ഞ്യായർ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ മോദി ദർശനം നടത്തും. ശനിയാഴ്ച 11 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ശ്രീ രംഗനാഥസ്വാമിയിൽ ദർശനം നടത്തി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടികളിൽ മോദി പങ്കെടുക്കുന്നുണ്ട്. ക്ഷേത്രത്തിൽ നടക്കുന്ന രാമായണശ്ലോക പാരായണത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നതാണ്.

ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാമേശ്വരത്തേക്ക് എത്തുന്ന പ്രധാനമന്ത്രി ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലും അദ്ദേഹം പങ്കെടുക്കും. രാമനാഥസ്വാമി ക്ഷേത്രത്തിൽ വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന ഭജന സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. 21-ന് ധനുഷ്‌കോടി കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം ‌നടത്തുന്നതാണ്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

1 hour ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

9 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

10 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

10 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

10 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

11 hours ago