Crime,

പിണറായിയും CPM ഉം പറഞ്ഞത് പച്ച കള്ളം , വീണ അച്ഛന്റെ ഭരണകസേരയുടെ പേരിൽ കമ്മീഷൻ വാങ്ങി

മുഖ്യമന്ത്രിയുടെ മകളുടെ എക്‌സാലോജിക് കമ്പനിക്കായി പ്രതിരോധത്തിന് ഇറങ്ങിയ സിപിഎം കൂടുതൽ വെട്ടിലേക്ക്. വീണ വിജയന്റെ കമ്പനികളുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുമ്പോഴാണ് വിഷയത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചതായി രജിസ്റ്റാർ ഓഫ് കമ്പനീസിന്റെ നിർണ്ണായക കണ്ടെത്തലുണ്ടെന്ന് ഒരു ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.

എക്‌സാലോജിക് കമ്പനി മരവിപ്പിക്കാനായി നൽകിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിലുള്ളത്. എക്‌സാലോജിക് കമ്പനി മരവിപ്പിച്ചത് പലതും മറച്ചുവയ്ക്കാനെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. എക്‌സാലോജിക്കിനും വീണക്കും കുരുക്കായ ആർഒസി ബംഗ്‌ളൂരുവിന്റെ റിപ്പോർട്ടിൽ മരവിപ്പിക്കലിലെ ക്രമക്കേടും രേഖപ്പെടുത്തിയിട്ടുണ്ട്.

കമ്പനി മരവിപ്പിക്കൽ നടപടിക്കായി ആർഒസിക്ക് സമർപ്പിച്ച രേഖകളിൽ വീണ വിജയൻ അടിമുടി കൃത്രിമം കാണിച്ചെന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്. മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള യോഗ്യത എക്‌സാലോജിക്കിന് ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനിടയിൽ ഒരു ഇടപാടും നടത്തിയിട്ടില്ലാത്ത കമ്പനികൾക്ക് മാത്രമാണ് മരവിപ്പിക്കൽ അപേക്ഷ നൽകാൻ സാധിക്കുക. ഇത് മറച്ചുവച്ചാണ് 2022 ൽ കമ്പനി അപേക്ഷ നൽകിയത്. 2021ൽ മെയ് മാസത്തിൽ എക്‌സാലോജിക്ക് ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആർഒസി പരിശോധനയിൽ കണ്ടെത്തി.

തീർപ്പു കൽപ്പിക്കാത്ത നിയമ നടപടികളോ നികുതി അടക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കലിന് അപേക്ഷിക്കാനാവില്ല. നിയമ നടപടികളില്ലെന്നും, നികുതി ബാക്കിയില്ലെന്നുമാണ് എക്‌സാലോജിക്ക് നൽകിയ രേഖ. എന്നാൽ 2021ൽ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടർക്ക് അടക്കം നോട്ടീസ് കിട്ടിയത് എക്‌സാലോജിക്ക് മറച്ചുവച്ചു.

ആദായ നികുതിയായി 42,38,038 രൂപയും അതിന്റെ പലിശയും എക്‌സാലോജിക്ക് അടക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം മറച്ച് വച്ച്, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുള്ള തെറ്റായ സാക്ഷ്യപത്രങ്ങളാണ് വീണയും എക്‌സാലോജിക്കും ഹാജരാക്കിയത്. 2022 നവംബറിൽ കമ്പനി മരവിപ്പിച്ചതിന് ശേഷം സമർപ്പിക്കേണ്ട ങടഇ3 രേഖ ഹാജരാക്കിയതുമില്ല. രേഖകൾ കെട്ടിച്ചമതിനും വിവരങ്ങൾ തെറ്റിദ്ധരിപ്പിച്ചതിനും, എ്‌സാലോജിക്കിനും വീണയ്ക്കുമെതിരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന 447, 448, 449 വകുപ്പുകൾ ചുമത്തണമെന്നാണ് റിപ്പോർട്ട്.

വീണ വിജയന്റെയും കമ്പനിയുടെയും രേഖകൾ സാക്ഷ്യപ്പെടുത്തിയ ചാർട്ടേഡ് അക്കൗണ്ടന്റ് കന്തസ്വാമി ത്യാഗഗാജു ഇളയരാജയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. വീണ നടത്തിയ ക്രമക്കേടുകൾ പിഴശിക്ഷയിൽ ഒതുക്കാവുന്നതല്ലെന്നും പോസിക്യൂട്ട് നപടികൾ വേണമെന്നുമാണ് റിപ്പോർട്ടിലുള്ളത്. രേഖകളിൽ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനി മരവിപ്പിച്ച നടപടി പിൻവലിക്കാമെന്നും നിർദ്ദേശമുണ്ട്.

അതേസമയം വിഷയത്തിലെ രേഖകൾ ഓരോന്നായി പുറത്തു വരുമ്പോൾ മാസപ്പടി വിവാദത്തിലെ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമുയർത്തി പ്രതിരോധം തീർക്കാൻ സിപിഎം തയ്യാറാകുന്നുണ്ട്. നേരത്തെ വീണയുടെ കമ്പനിയും സിഎംആർഎല്ലും നടത്തിയ ഇടപാടിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിരുന്നു. കന്ദ്ര ഏജൻസികളെ രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നേരത്തെ ആരോപിച്ചിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടും മുഖ്യമന്ത്രിയുടെ ഓഫിസിനെ അടക്കം ബന്ധിപ്പിക്കാൻ കഴിയാതിരുന്നതോടെയാണ് സിപിഎം രാഷ്ട്രീയ പ്രതിരോധവുമായി രംഗത്ത് വന്നത്. കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതായിരിന്നു സിപിഎം ആരോപണം.

എക്‌സാലോജിക്കിനും കെ.എസ്‌ഐ.ഡി.സിക്കും എതിരായ കേന്ദ്ര അന്വേഷണത്തേയും സിപിഎം അങ്ങനെ തന്നെ പ്രതിരോധി ക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ വാക്കുകളിൽനിന്ന് സിപിഎം നിലപാട് വ്യക്തമാണ്.

അതേസമയം, കെ.എസ്‌ഐ.ഡി.സിയുടെ ചുമതലുള്ള മന്ത്രി പി. രാജീവ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി. ബിജെപി – ആർ.എസ്.എസ് രാഷ്ട്രീയത്തിന് വഴിതെളിക്കാനാണ് അന്വേഷണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള സുതാര്യ ഇടപാടാണെന്ന് പറഞ്ഞിരുന്ന സിപിഎമ്മിന്, കെ.എസ്‌ഐ.ഡി.സി കൂടി അന്വേഷണത്തിന്റെ ഭാഗമായതോടെ ഇനി അങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയില്ല.

കരിമണൽ കമ്പനി സി.എം.ആർ.എല്ലുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കിനുള്ള ബന്ധം അന്വേഷിക്കാനാണ് കേന്ദ്രം ഉത്തരവിട്ടത്. കമ്പനികാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോർഡിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.

2017ലാണ് എക്സാലോജിക്കും സി.എം.ആർ.എല്ലും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാറിൽ ഒപ്പുവച്ചത്. കരാർ പ്രകാരമാണ് വീണയ്ക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നു ലക്ഷം രൂപയും സി.എം.ആർ.എൽ നൽകി വന്നിരുന്നത്. എന്നാൽ, പണം നൽകിയ ഈ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനവും സി.എം.ആർ.എല്ലിനു നൽകിയിട്ടില്ലെന്നു കണ്ടെത്തി.

സി.എം.ആർ.എൽ ഡയറക്ടർ ശശിധരൻ കർത്ത ആദായ നികുതി തർക്ക പരിഹാര ബോർഡിനു നൽകിയ മൊഴിയാണ് കണ്ടെത്തലി ന്റെ അടിസ്ഥാനം. 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി എക്സാലോജിക്കിനു നൽകിയതായാണ് റിപ്പോർട്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണു പണമിടപാട് നടന്നിരിക്കുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

6 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

7 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

7 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

8 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

8 hours ago