India

വീണക്ക് കുരുക്ക് മുറുകി, എക്സാലോജിക് കമ്പനിയിൽ അടിമുടി ദുരൂഹത, സിബിഐയോ ഇ ഡിയോ അന്വേഷിക്കണം, ആര്‍ഒസി റിപ്പോര്‍ട്ട്

ബെംഗളൂരു . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ അടിമുടി ദുരൂഹമാണെന്നും, കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സിബിഐയോ ഇ ഡിയോ അന്വേഷിക്കണമെന്നും കര്‍ണാടക രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) റിപ്പോര്‍ട്ട്.

കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ അടിമുടി ദുരൂഹമാണ്. കമ്പനിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളിലും ദുരൂഹത ഉണ്ട്. സിഎംആര്‍എല്ലില്‍ നിന്നു പണം കൈപ്പറ്റിയതു സംബന്ധിച്ച് കൃത്യമായ രേഖ കമ്പനി ഹാജരാക്കാൻ തയ്യാറായിട്ടില്ല. പിഴയും തടവും ലഭിക്കാവുന്ന ഗുരുതര വകുപ്പുകള്‍ പ്രകാരം എക്‌സാലോജിക്കിനെതിരേ നടപടിയെടുക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

പണം എന്തിനു വാങ്ങിയത് എന്തിനെന്നു തെളിയിക്കേണ്ടത് കമ്പനിയുടെ ബാധ്യതയും ഉത്തരവാദിത്വവുമാണ്. അതില്‍ കമ്പനി വീഴ്ച വരുത്തുക മാത്രമല്ല പരാജയപ്പെടുകയും ചെയ്തു. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്നു മാത്രമാണ് എക്‌സാലോജിക് പറയുന്നത്. ഇരുകമ്പനികളും തമ്മിലുള്ള കരാര്‍പത്രം പോലും ഹാജരാക്കാന്‍ എക്സാലോജിക്കിനു കഴിഞ്ഞിട്ടില്ല.

കമ്പനീസ് ആക്ട് 2013ന്റെ വകുപ്പ് 447, 488 പ്രകാരം എക്സാലോജിക്കിന്റെ പേരില്‍ നടപടി എടുക്കാം. ദുരൂഹത നീക്കാന്‍ ഇരുകമ്പനികളുടെയും അക്കൗണ്ടുകള്‍ പരിശോധിക്കണം. സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനിയാണ് സിഎംആര്‍എല്‍. ഇടപാടുകള്‍ നടത്തുമ്പോള്‍ കമ്പനിയുടെ ബോര്‍ഡിനെ അറിയിക്കേണ്ടതുണ്ട്. അതും ഉണ്ടായില്ല. എക്സാലോജിക്കുമായുള്ള കരാറിനെപ്പറ്റി ബോര്‍ഡിനെ അറിയിക്കുക പോലും ഉണ്ടായില്ല.. കമ്പനീസ് ആക്ട് 188-ാം വകുപ്പിന്റെ langhanam കൂടിയാണ് നടന്നിരിക്കുന്നത്.

ആര്‍ഒസിയുടെ പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടു കണ്ടതിനാലാണ് കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിടുന്നത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് ശരിവയ്‌ക്കുന്നതാണ് ആര്‍ഒസി റിപ്പോർട്ട് എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.

വീണയുടെ കമ്പനി വാങ്ങിയ പണത്തെ പറ്റിയും മറ്റും വിശദമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നൽകാൻ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നാലു മാസ സമയം ആണ് നൽകിയിട്ടുള്ളത്. ക്രമക്കേടുകളെ കുറിച്ച് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം നിയോഗിച്ച മൂന്നംഗ ഉന്നതതല സംഘം പരിശോധിച്ചു വരുകയാണ്. ഈ സമിതിയും സിബിഐ, ഇ ഡി അന്വേഷങ്ങൾക്ക് ശിപാര്‍ശ നൽകിയേക്കും എന്നാണ് സൂചന. റിപ്പോര്‍ട്ട് പരിഗണിക്കുന്ന ഹൈക്കോടതിയും സിബിഐ, ഇ ഡി അന്വേഷങ്ങൾക്ക് ശിപാര്‍ശ നൽകുമെന്നാണ് നിയമ വിദഗ്ധര്‍ അവകാശപ്പെടുന്നത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

2 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

10 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

10 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

11 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

11 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

12 hours ago