Business

ശമ്പളം ഇല്ല, ‘ഞങ്ങളെങ്ങനെ ജീവിക്കും? ഞങ്ങളും മനുഷ്യരല്ലേ?’ പിണറായി സർക്കാരിനെതിരെ സമരവുമായി റബ്ക്കോ – സിഐടിയു യൂണിയന്‍ തൊഴിലാളികൾ

“ശമ്പളമില്ലാതെ ഞങ്ങളെങ്ങനെ ജോലിചെയ്യും, ഞങ്ങളെങ്ങനെ ജീവിക്കും? ഞങ്ങളും മനുഷ്യരല്ലേ? 4വർഷങ്ങളായി പി എഫ് പോലും അടക്കുന്നില്ല, ശമ്പളം എങ്കിലും തന്നുകൂടെ? റബ്ക്കോയിലെ സിഐടിയു യൂണിയന്‍ തൊഴിലാളികൾ സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയനോട് ചോദിക്കുന്ന ചോദ്യമാണിത്.

കഴിഞ്ഞ അഞ്ചുമാസത്തിലധികമായി ശമ്പളം കിട്ടാതെ പൊരുതി മുട്ടി റബ്ക്കോയിലെ സിഐടിയു യൂണിയന്‍ തൊഴിലാളികൾ പിണറായി സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. പാമ്പാടി റബ്‌കോയിലെ തൊഴിലാളികളാണ് പൂര്‍ണമായും ജോലി ബഹിഷ്‌കരിച്ച് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. റബ്കോ എംപ്ലോയിസ് യൂണിയന്റെ കീഴിലുള്ള എല്ലാ തൊഴിലാളികളും സിഐടിയു യൂണിയന്‍കാരാണ്.

കഴിഞ്ഞ 77 ദിവസങ്ങളായി റബ്‌കോയിലെ നൂറിലധികം തൊഴിലാളികള്‍ സമരം ചെയ്യുന്നു. സ്വന്തം യൂണിയൻ കാർ സമരം ചെയ്തിട്ട് പോലും വ്യവസായ മന്ത്രിയോ, മുഖ്യമന്ത്രിയോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. ശമ്പളം മുടങ്ങി ദുരിതത്തിലാണെന്നു അറിയിച്ച് നവകേരള സദസില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി റബ്‌കോയിൽ ജീവനക്കാരുടെ പിഎഫ് പോലും അടയ്ക്കുന്നില്ല. തൊഴിലാളികള്‍ ആരോപിക്കുന്നു. ചെയ്ത ജോലിയുടെ ശമ്പളമാണ് ചോദിക്കുന്നതെന്നും ഇതു കൃത്യമായ ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും തൊഴിലാളികള്‍ പറഞ്ഞിട്ടുണ്ട്. റബ്കോ എംപ്ലോയിസ് യൂണിയന്റെ കീഴിലുള്ള എല്ലാ തൊഴിലാളികളും സിഐടിയു യൂണിയന്‍കാരാണ് എന്നതാണ് ശ്രദ്ധേയം.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

10 mins ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

39 mins ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

7 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

15 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

16 hours ago