ന്യൂഡൽഹി . ഗായിക കെ.എസ്.ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാവഹമെന്ന് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയെ തുടർന്നാണ് ഗായിക കെ.എസ്.ചിത്രക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്.
കോൺഗ്രസും കമ്മ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും അവർ ആരോപിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് ഖുഷ്ബു പ്രതികരണം അറിയിച്ചത്. കെ.എസ്.ചിത്രയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എക്സിൽ കുറിച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് ഖുഷ്ബുവിന്റെ പ്രതികരണം. ചിത്രയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.
‘കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കീഴിൽ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവർക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ കഴിയില്ല. അവരെയോർത്ത് ലജ്ജിക്കുന്നു. പൂർണമായും ഐക്യദാർഢ്യത്തിൽ ചിത്ര ചേച്ചിക്കൊപ്പം നിലകൊള്ളുന്നു’ – ഖുഷ്ബു കുറിച്ചു.
തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…
തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…
തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…
പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…
തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…