തൃശൂർ . കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകൾ ഇഡി കണ്ടെത്തിയ സാഹചര്യത്തിൽ CPM ന്റെ സ്വത്ത് വിവരങ്ങളിലേക്കും ED യുടെ അന്വേഷണം നീളും. സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങൾ പുറത്തുവിടാത്ത സ്വത്തും വരുമാനവുമാണ് സിപിഎമ്മിനുള്ളതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. അനധികൃത സ്വത്ത് ധനസമാഹരണത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെയും അന്വേഷണ ഏജൻസികളെയും കബളിപ്പിക്കാൻ അക്കൗണ്ടുകൾ മുക്കുകയാണെന്നും ഇഡി കണ്ടെത്തിയ സാഹചര്യത്തിലാണിത്.
കരുവന്നൂരിലെ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത് സിപിഎം നേതാക്ക ലാണെന്നാണ് ED കണ്ടെത്തിയത്. പ്രാദേശിക നേതാക്കൾ മുതൽ മുതിർന്ന സിപിഎം നേതാക്കൾക്ക് വരെ ജനങളുടെ പണം സംയുക്തമായി കൊള്ളയടിച്ചതിൽ പങ്കുണ്ട്. 17 ഏരിയ കമ്മിറ്റികൾക്കും ലോക്കൽ കമ്മിറ്റികൾക്കുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ അക്കൗണ്ടുള്ളത്. സഹകരണ ചട്ടങ്ങൾ കാറ്റിൽ പറത്തി ഉണ്ടാക്കിയ അക്കൗണ്ടുകളിലൂടെയായിരുന്നു കോടികളുടെ ഇടപാടുകൾ സി പി എം നേതാക്കൾ നടത്തുന്നത്.
പാർട്ടി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് 2011ൽ, പാർട്ടി ബിൽഡിംഗ് ഫണ്ടെന്ന പേരിലായിരുന്നു ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എ.ആർ പീതാംബരന്റെ പേരിൽ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു അക്കൗണ്ടും ഉണ്ടായിരുന്നു. എന്നാൽ ഈ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം സിപിഎം നേതൃത്വം മറച്ചുവെച്ചുവെക്കുകയായിരുന്നു.
തൃശൂർ ജില്ലാ സെക്രട്ടറി ഹാജരാക്കിയ ഓഡിറ്റ് റിപ്പോർട്ടിൽ ആകെ നാല് അക്കൗണ്ടുകളുടെയും നാല് എഫ്ഡിയുടെയും വിവരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കോടികളുടെ നിക്ഷേപമുള്ള 25 അക്കൗണ്ടുകളുടെ വിവരം മറച്ചുവെക്കുകയായിരുന്നു. ഈ അക്കൗണ്ടുകൾ വഴി 100 കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടന്നതെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ഇഡി അന്വേഷണത്തിലെ നിർണായക കണ്ടെത്തലുകൾ വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലേക്ക് എത്തുകയാണ്. തട്ടിപ്പ് തെളിഞ്ഞാൽ പാർട്ടിയുടെ രജിസ്ട്രേഷൻ വരെ നഷ്ടപ്പെട്ടേക്കാം.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…