News

സുരേഷ് ​ഗോപി കുടുംബത്തോടൊപ്പം തൃശൂർ ലൂർദ് പള്ളിയിലെത്തി മാതാവിന് സ്വർണ കിരീടം സമർപ്പിച്ചു

തൃശൂർ . മകൾ ഭാ​ഗ്യയുടെ വിവാ​ഹത്തിന് മുന്നോടിയായി സുരേഷ് ​ഗോപി കുടുംബത്തോടൊപ്പം തൃശൂർ ലൂർദ് പള്ളിയിലെത്തി കത്തീഡ്രലിൽ മാതാവിന് സ്വർണ കിരീടം സമർപ്പിച്ചു. മകൾ ഭാ​ഗ്യയാണ് ലൂർദ് മാതാവിന് സ്വർണ കിരീടം ചാർത്തിയത്.

ഭാ​ര്യ രാധിക മക്കളായ ഭാവ്നി, ഭാ​ഗ്യ എന്നിവരോടൊപ്പമാണ് സുരേഷ് ​ഗോപി എത്തിയത്. 17-ന് ​ഗുരുവായൂരിൽ വച്ച് സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹം നടക്കാനിരിക്കെയാണ് സുരേഷ് ​ഗോപിയും കുടുംബവും ലൂർദ് പള്ളിയിലെത്തി ലൂർദ്ദ് mathaavinte അനുഗ്രഹത്തിനായി പ്രാർഥിച്ചത്.

ഇടവക വികാരിയാണ് സുരേഷ് ​ഗോപിയെയും കുടംബത്തേയും സ്വീകരിച്ചു. സ്വർണ കിരീടം സമർപ്പിച്ച ശേഷം നടന്ന പ്രാർത്ഥന ചടങ്ങിലും സുരേഷ് ​ഗോപി കുടുംബത്തോടൊപ്പം പങ്കെടുത്തു. ബിജെപി ജില്ലാ അദ്ധ്യക്ഷനും മറ്റ് ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കൾ.

crime-administrator

Recent Posts

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

21 mins ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

4 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

5 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

6 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

7 hours ago