News

കാറിലെ ആൺകുട്ടി രാത്രി ആയപ്പോൾ പെണ്ണായി എംവിഡിയുടെ മറിമായം! ഞെട്ടിപ്പോയി കാറുടമയും യാത്രക്കാരും

കണ്ണൂർ . പയ്യന്നൂരിൽ കാറിൽ യാത്ര ചെയ്യാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയിൽ പതിഞ്ഞ സംഭവം വിവാദമായി. കാറിലെ ആൺകുട്ടി രാത്രി ആയപ്പോൾ പെണ്ണായി എന്ന എംവിഡി വിശദീകരണം കൂടി എത്തിയതോടെ സംഭവം കൗതുകരവുമായി. പയ്യന്നൂരിൽ കാറിൽ യാത്ര ചെയ്യാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയിൽ പതിഞ്ഞതിൽ കാറുടമക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയ വിശദീകരമാണ് ഏറെ രസകരമായിരിക്കുന്നത്.

കാറിൽ ഉണ്ടായിരുന്ന ആൺകുട്ടിയുടെ ചിത്രം രാത്രി ആയതിനാൽ സ്ത്രീ ആയി തോന്നിയതാകാമെന്നാണ് എംവിഡി നൽകുന്ന വിശദീകരണം. സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ അടയ്‌ക്കണമെന്ന നോട്ടീസിലാണ് ദുരൂഹ ചിത്രം ഉണ്ടായിരുന്നത്. സെപ്റ്റംബർ മൂന്നിന് രാത്രി എട്ടരക്കാണ് ചിത്രം പയ്യന്നൂർ കേളോത്തെ റോഡ് ക്യാമറയിൽ പതിഞ്ഞത്. ചെറുവത്തൂർ കൈതക്കാട്ടെ ഒരു കുടുംബമാണ് കാറിൽ യാത്ര ചെയ്തിരുന്നത്.

ഡ്രൈവർ ആദിത്യൻ, മുൻ സീറ്റിൽ അമ്മയുടെ സഹോദരിയും പുറകിലെ സീറ്റിൽ പതിനേഴും പത്തും വയസ്സുളള അവരുടെ രണ്ട് കുട്ടികളും ആണ് ഉണ്ടായിരുന്നത്. എന്നാൽ പിന് സീറ്റിൽ ഇരിക്കുന്നവരിൽ കാറിൽ ഇല്ലാത്ത ഒരു സ്ത്രീയുടെ ചിത്രം പ്രത്യക്ഷപ്പെടുകയായിരുന്നു. ഓവർ ലാപ്പിംഗ്, പ്രതിബിംബം എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ചിത്രത്തിന് പിന്നാലെ ഉണ്ടായത്. ഇതേ തുടർന്ന് ദുരൂഹത നീക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒ പോലീസിൽ കുടുംബം പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ കുഴഞ്ഞുപോയ എം വി ഡി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വിശദീകരണം പോലും നൽകാൻ കൂട്ടാക്കിയത്. ചിത്രത്തിലുളളത് പുറകിലെ സീറ്റിലുളള പതിനേഴുകാരനായിരുന്നു. രാത്രിയായതിനാൽ സ്ത്രീയെന്ന് തോന്നിയതാണ്. പ്രേതവുമല്ല, സാങ്കേതിക പ്രശ്‌നവുമല്ല എന്നായിരുന്നു എംവിഡിയുടെ വിശദീകരണത്തിൽ ഉള്ളത്. യാത്ര ചെയ്ത കുടുംബത്തിന് പിറകെ കാറുടമയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

1 hour ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

9 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

10 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

10 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

10 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

11 hours ago