World

ഇന്ത്യക്കെതിരെ മാലി ദ്വീപിൽ പിടിമുറുക്കാൻ ചൈന, ഉറ്റു നോക്കി രാഷ്ട്രം

മാലിദ്വീപിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിർക്കുന്നുവെന്ന പ്രസ്താവനയുമായി ചൈന. ഇന്ത്യയെ പരാമർശിക്കാതെ ഇന്ത്യക്കെതിരെയുള്ള പരോക്ഷമായ പ്രസ്താവനയാണിത്. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ചൈന സന്ദർശനം തുടരുന്നതിനിടെയാണ് ചൈനയിൽ നിന്ന് സുപ്രധാനമായ പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. മുഹമ്മദ് മുയിസു ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെയാണ് ചൈനയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ മൗലിദ്വീപിന് അനുകൂല ഇടപെടലുമായി ചൈന രംഗത്ത് എത്തിയിരിക്കുകയാണ്.

ചൈനയിലെ ഉന്നത നേതാക്കളുമായി മുയിസു നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തു വന്നത്. തങ്ങളുടെ പ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പരസ്പരം ശക്തമായി പിന്തുണയ്ക്കുന്നത് തുടരാൻ ചൈനയും മാലിദ്വീപും സമ്മതിക്കുന്നുവെന്ന് സംയുക്ത പ്രസ്താവന പറയുന്നു. മാലിദ്വീപിൻ്റെ ദേശീയ പരമാധികാരവും സ്വാതന്ത്ര്യവും ദേശീയ അന്തസ്സും നിലനിർത്തുന്നതിൽ ചൈന ശക്തമായി പിന്തുണയ്ക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. മാലിദ്വീപിൻ്റെ ദേശീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വികസനത്തെ പിന്തുണക്കും. മാത്രമല്ല, മാലിദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലിനെ ശക്തമായി എതിർക്കും- ഇതാണ് ചൈന വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരെ അടുത്തിടെ മാലിദ്വീപിലെ മൂന്ന് മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയ സംഭവം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വിവാദ പ്രസ്താവന നടത്തിയ മൂന്ന് മന്ത്രിമാരെയും മാലിദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്യുകയുണ്ടായി. തൊട്ടു പിറകെ മുയിസു ചൈന സന്ദർശിക്കാനായി പോയി. ഈ സാഹചര്യത്തിലാണ് ചൈനയും മാലിദ്വീപും സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ചൈനയോട് ആഭിമുഖ്യം കാണിക്കുന്ന നേതാവാണെന്ന വിമർശനങ്ങൾ നേരത്തെ ഉണ്ടായിരുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

10 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

11 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

12 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

22 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

23 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

24 hours ago