Crime,

ജോസഫ് മാഷുടെ കൈവെട്ടിയ സവാദിനെ ഒളിപ്പിച്ചത് PFI യുടെ പ്രസവം എടുത്ത എന്‍ഡിഎഫ്

തിരുവനന്തപുരം . എന്‍ഐഎ കഴിഞ്ഞ ദിവസം കണ്ണൂരിലെ ബേരത്ത് നിന്നും അറസ്റ്റ് ചെയ്ത ജോസഫ് മാഷുടെ കൈവെട്ട് കേസിലെ‍ ഒന്നാം പ്രതി സവാദിന് അഭയം നല്‍കിയത് എന്‍ഡിഎഫ് പ്രവര്‍ത്തകാരെന്ന വിവരങ്ങൾ പുറത്ത്. നാട്ടുകാരിൽ ചിലരാണ് ഈ വിവരം എൻ ഐ എ യോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങളുടെ അന്വേഷണത്തിലാണ് എൻ ഐ എ.

2007 ൽ ആണ് പിഎഫ്ഐയുടെ രൂപീകരണം. ദക്ഷിണേന്ത്യയിലെ മൂന്ന് മുസ്ലിം സംഘടനകൾ കൂടിച്ചേർന്നായിരുന്നു ദേശീയ തലത്തിൽ പിഎഫ്ഐ എന്ന സംഘടനക്ക് രൂപം നൽകുന്നത്. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഇൻ കേരള (എൻഡിഎഫ്), കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (എംഎൻപി) എന്നീ സംഘടനകൾ ചേർന്നാണ് പിഎഫ് ഐ ക്ക് രൂപം നൽകിയത്. 2006 ൽ കോഴിക്കോട് നടന്ന യോ​ഗത്തിൽ വെച്ചായിരുന്നു മൂന്ന് സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത്. 2007 ഫെബ്രുവരി 16ന് ബെം​ഗളുരുവിൽ നടന്ന എംപവർ ഇന്ത്യ കോൺഫറൻസ് എന്ന് പേരിട്ട റാലിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന ഔദ്യോ​ഗികമായി തുടർന്ന് പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

13 വര്‍ഷത്തിന് ശേഷമാണ് ഒളിച്ചുകഴിഞ്ഞിരുന്ന സവാദിനെ എന്‍ഐഎ പിടികൂടിയത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ ഒരു ചോദ്യം കോളെജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യപേപ്പറില്‍ ചേര്‍ത്തു എന്ന കുറ്റത്തിനാണ് മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഈ കൈവെട്ട് കൃത്യം നടത്തിയത്. ഈ ആക്ഷനില്‍ ഒന്നാം പ്രതിയാണ് സവാദ്.. അയാൾ ഒളിച്ചു താമസിച്ചത് ഷാജഹാന്‍ എന്ന പേരിലായിരുന്നു. ഒളിച്ചു താമസിക്കാൻ സഹായിച്ചിരുന്നത് എന്‍ഡിഎഫ് പ്രവര്‍ത്തകരും.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

3 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago