Crime,

വി​ദ്യാ​ർ​ഥി​നി​ക​ളെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​​ച്ച് ബാ​ത്ത് റൂ​മി​ൽ കൊ​ണ്ടു​പോ​യി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു,, അ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി 500 വി​ദ്യാ​ർ​ഥി​നി​ക​ൾ

യൂണിവേഴ്സിറ്റി അ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി അ​ഞ്ഞൂ​റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി എം.​എ​ൽ. ഖ​ട്ട​റി​നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ത്ത​യച്ചു. ഹ​രി​യാ​ന​യിലെ സി​ര്‍​സ​യി​ലു​ള്ള ചൗ​ദ​രി​ദേ​വി ലാ​ല്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് പീ​ഡ​ന പ​രാ​തി ഉണ്ടായിരിക്കുന്നത്.

ഹ​രി​യാ​ന ഗ​വ​ര്‍​ണ​ര്‍ ബ​ണ്‍​ഡാ​രു ദ​ത്ത​ത്രെ​യ, വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.​അ​ജ്മ​ര്‍ സി​ങ് മാ​ലി​ക്ക്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ വി​ജ്, ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ്മ, ഉ​ന്ന​ത സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും, മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​രാ​തി​യു​ടെ പ​ക​ര്‍​പ്പ് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​യാ​ളെ സ​സ്‌​പെ​ൻ​ഡു ചെ​യ്യ​ണ​മെ​ന്നും വി​മ​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആണ് വി​ദ്യാ​ർ​ഥി​നി​ക​ൾ‌ ആവശ്യപ്പെടുന്നത്.

വൈ​സ് ചാ​ന്‍​സി​ല​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ കോ​ളേ​ജി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആരോപിച്ചിട്ടുണ്ട്. പ​രാ​തി​യി​ൽ പ​റ​യു​ന്ന അ​ധ്യാ​പ​ക​ന് വ​ൻ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ണ്ടെ​ന്ന് വി​സി പ​റ​ഞ്ഞെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഒ​തു​ക്കി തീ​ർ​ക്കാ​ൻ പരീക്ഷക്ക് മാ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്തെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച ശേ​ഷം ബാ​ത്ത് റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ ഉന്നയിച്ചിരിക്കുന്ന മു​ഖ്യ ആ​രോ​പ​ണം. പ്ര​തി​ക​രി​ച്ച​പ്പോ​ള്‍ അ​ധ്യാ​പ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും മാ​സ​ങ്ങ​ളാ​യി ഇ​ത് തു​ട​രു​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ പറഞ്ഞിട്ടുണ്ട്.

ക​ത്ത് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് യൂ​ണി​വേ​ഴ്‌​സി​റ്റി റ​ജി​സ്ട്രാ​ര്‍ ഡോ. ​രാ​ജേ​ഷ് കു​മാ​ര്‍ ബ​ന്‍​സ​ല്ലും സ്ഥി​രീ​ക​രി​ച്ചു. അ​ധ്യാ​പ​ക​ന്‍റെ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു​വെ​ങ്കി​ലും ഈ ​ദൃ​ശ്യ​ങ്ങ​ള്‍ നീക്കം ചെ​യ്തു​വെ​ന്ന് വി​ദ്യാ​ർ‌​ഥിനി​ക​ൾ ആ​രോ​പി​ച്ചിട്ടുണ്ട്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

5 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

12 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

13 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

13 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

14 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

14 hours ago