Kerala

ഗവര്‍ണര്‍ ചൊവ്വാഴ്ച ഇടുക്കിയില്‍, ഹര്‍ത്താല്‍ നടത്താൻ LDF, പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് വ്യാപാരികള്‍

ഇടുക്കിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എൽ ഡി എഫ് ഹർത്താൽ സ്വാഗതം ചെയ്യുമെന്ന് കേരളത്തിന്റെ ഭരണമുന്നണി.
എല്‍ഡിഎഫ് ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊവ്വാഴ്ച ഇടുക്കിയിലെത്തുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കും. ഭൂമി- പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലാ എല്‍ഡിഎഫ് ചൊവ്വാഴ്ചയാണ് രാജ് ഭവന്‍ മാര്‍ച്ച് നടത്തുന്നത്. അതേ ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയിലെത്തുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് ചൊവ്വാഴ്ച തന്നെ LDF ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്.

ഗവര്‍ണറുടേത് ഇടുക്കിയിലെ ജനങ്ങളെ ഗവര്‍ണര്‍ വെല്ലുവിളിക്കുന്ന നടപടിയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാൽ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിത വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎം – ഗവര്‍ണര്‍ പോരിനിടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായി ഗവര്‍ണറെ വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിക്കുന്നത്. ഭൂമി – പതിവ് നിയമ ഭേദഗതി ബില്ലിനെ ചൊല്ലി ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഇതിന്റെ ഭാഗമായാണ് രാജ് ഭവന്‍ മാര്‍ച്ച് പ്രഖ്യാപിക്കുന്നത്. തുടർന്ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്യുകയായിരുന്നു. ഇതിനിടെ വേണ്ടിവന്നാല്‍ ഗവര്‍ണറുടെ പരിപാടിക്ക് സംരക്ഷണം നല്‍കുമെന്ന നിലപാടിൽ യുഡിഎഫ് എത്തിയിരിക്കുന്നത് സംഘർഷ സാധ്യതയെയാണ് വിളിച്ചറിയിക്കുന്നത്. കേരളത്തിലെ പ്രഥമ പൗരനായ ഗവർണർ എവിടെ എന്തിനൊക്കെ പോകണമെന്ന് തീരുമാനിക്കേണ്ടത് സി പി എമ്മോ? എൽ ഡി എഫ്‌ഒ അല്ല. വ്യാപാരികളെ സിപിഎം ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളുന്നത്.

അതേസമയം ഇതുവരെ ഗവര്‍ണര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള മറ്റ് പ്രതിഷേധത്തിന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ഇടതുമുന്നണി അറിയിച്ചു. പരമാവധി പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും കാല്‍നടയായി പ്രവര്‍ത്തകരെത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. എന്നാല്‍ കാല്‍നടയായി എത്തുന്നവരെ തടഞ്ഞാല്‍ അംഗീകരിക്കില്ലെന്നും അവര്‍ അറിയിച്ചു. ഗവര്‍ണര്‍ എത്തുന്നതും ഹര്‍ത്താലും പരിഗണിച്ച് ചൊവ്വാഴ്ച ജില്ലയില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനാണ് പൊലീസിന്റെ നീക്കം.

crime-administrator

Recent Posts

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

55 mins ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

1 hour ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

2 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

3 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

3 hours ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

5 hours ago