India

രാഷ്‌ട്രപതി ഭരണം ഭരണം വന്നെകിൽ എന്നാശിച്ച് പിണറായിയും ബാലഗോപാലനും ഡൽഹിക്ക്

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ നടപ്പുവർഷത്തെ പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കുമെന്ന് വിവരം. നടപ്പുവർഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനം എത്തിയിട്ടേയുള്ളൂ. ഈ സാഹചര്യത്തിലാണ് ഈ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതികൾക്ക് പണം കണ്ടെത്തുക അപ്രായോഗികമാണ്. വായ്പ എടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണവും. അതുകൊണ്ടാണ് ഈ നീക്കം. പുതിയ ബജറ്റിലും സാമ്പത്തിക പ്രതിസന്ധി നിഴലിക്കും.

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വരുമാനം വർധിപ്പിക്കുന്നതിന് പുതിയ മാർഗങ്ങൾ തേടും. എന്നാൽ അത് എത്രത്തോളം പ്രായോഗികമാകുമെന്ന് ആർക്കും ഉറപ്പില്ല. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. ഇത്തവണ കേന്ദ്രത്തിൽ നിന്ന് സംസ്ഥാന ത്തിന് കിട്ടുന്ന നികുതിവിഹിതവും സാമ്പത്തികസഹായവും അറിഞ്ഞശേഷം ബജറ്റിൽ തീരുമാനം എടുക്കും. അതായത് കേന്ദ്ര ബജറ്റിന് ശേഷം മാത്രമേ സംസ്ഥാന ബജറ്റിന് അന്തിമ രൂപം പോലും നൽകാനാകൂ എന്ന അവസ്ഥ. കേന്ദ്രത്തെ അതിരൂക്ഷമായി വിമർശിക്കുന്നതാകും ഇത്തവണത്തെ ബജറ്റ്.

എന്തായാലും ഈ അവസ്ഥ ഏറെ പരിതാപകരമാണ് എന്ന് പറയാതെ പറ്റില്ല. കടമെടുത്ത കൂട്ടി കൂട്ടി ഈ പോക്കെല്ലാം എങ്ങോട്ടാണെന്ന് ആലോചിച്ച അന്തംവിട്ടിരിക്കുകയാണ് പൊതുജനം. ജീവിക്കാൻ നിർവൃതിയില്ലാത്ത അവസ്ഥ. നേരെചൊവ്വേ ഒരു കിറ്റ് പോലും ഇക്കഴിഞ്ഞ ഓണത്തിന് കിട്ടിയില്ല. സപ്ലൈകോയിൽ ഒരു വസ്തുവില്ല. പൊതുജനം ചോദിക്കുന്നത് ശ്രീലങ്കയിലെ അവസ്ഥ കേരളത്തിലും വരുമോ എന്നതാണ്. കാരണം കിട്ടാവുന്ന സ്ഥലത്ത് നിന്നെല്ലാം കടമെടുത്തു. എന്നിട്ടും എങ്ങും എത്തിക്കാൻ സാധിക്കുന്നില്ല.

കേന്ദ്രത്തിന്റെ കുറ്റം പറഞ്ഞു നടക്കുന്നതും കേട്ട് മടുത്തു. എന്നാൽ മന്ത്രിപുംഗവന്മാരുടെ ധൂർത്തിനു ഒട്ടും കുറവുമില്ല. അവരുടെ ചികിത്സയെല്ലാം അങ്ങ് വിദേശത്താണ്. സാധാരണക്കാരൻ സർക്കാർ ആശുപത്രി കയറി ഇറങ്ങുന്നു. മികച്ച ചികിത്സ എന്നാണ് പറയുന്നത്. കുറ്റം പറയരുതല്ലോ കെ കെ ശൈലജ ടീച്ചർ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നപ്പോൾ വരുത്തിയ പരിഷ്‌കാരങ്ങൾ കൊണ്ട് നല്ല മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പക്ഷെ പിന്തുടർച്ചക്കാർ അത് വേണ്ട രീതിയിൽ പരിപാലിക്കുന്നുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. അതൊക്കെ പോട്ടെ മന്ത്രിമാർക്ക് കണ്ണട വേണമെങ്കിലും അതിനും പണം ജനങ്ങളുടെ നികുതിപ്പണം. ഇതിപ്പോ പിടിച്ചുനിർത്താൻ പറ്റുന്നതിനും അപ്പുറമായി കടം. ഇനിയിപ്പോൾ സർക്കാരിന് ഒരു കാര്യം ചെയ്യാൻ സാധിക്കുന്നത് രാഷ്ട്രപതിഭരണത്തിനു വേണ്ടി മുറവിളി കൂട്ടാം എന്നതാണ്.

അയ്യോ രാഷ്‌ട്രപതി ഭരണം എന്ന് പറയാൻ വരട്ടെ. അതാണ് നല്ലത് എന്ന് കരുതിയാൽ മതി. പിന്നെ ഈ കടമെല്ലാം കേന്ദ്രത്തിന്റെ തലയിലാകും. പിന്നെ അതിനുള്ള പരിഹാരം കേന്ദ്രം കാണുകയും ചെയ്യും. ഇതുതന്നെയാണ് ഇപ്പോൾ കേന്ദ്രം പ്രതീക്ഷിക്കുന്നതും. സർക്കാരിന്റെ ധൂർത്ത് അനുസരിച്ച് ഇപ്പോൾ തന്നെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന ആവശ്യം ഇപ്പോൾ ഗവർണറുടെ കയ്യിലാണ്. അതങ്ങോട്ട് കേന്ദ്രത്തിലേക്ക് എത്തേണ്ട ആവശ്യമേയുള്ളു. മിക്കവാറും ഗവർണർ പറയേണ്ടി വരില്ല, പിണറായിയും ബാലഗോപാലനും ചെന്ന് ഞങ്ങളെ ഏറ്റെടുക്കണമെന്ന നിവേദനം അങ്ങോട്ട് നേരിട്ട് കൊടുക്കാനുള്ള അവസ്ഥയാണ് ഉള്ളത്.

സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ പ്രതീക്ഷിച്ച തോതിൽ കടമെടുക്കാൻ അനുമതി കിട്ടാത്തതാണ് കേരളത്തെ വെട്ടിലാക്കുന്നത്. ഈ വർഷം ഇനി പൊതുവിപണി യിൽനിന്ന് കടമെടുക്കാവുന്നത് 1838 കോടിമാത്രമാണ്. അതുകൊണ്ട് ശമ്പളം പോലും കൊടുക്കാനാകില്ല. പെട്രോൾ സെസ് വേണ്ടെന്ന് വച്ച് ജനകീയ മുഖം നേടാനുള്ള പിണറായി സർക്കാരിന്റെ മോഹത്തിനും തിരിച്ചടിയാണ് ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ കൈയിൽ പണമില്ലാ അവസ്ഥ.

സാമ്പത്തികപ്രതിസന്ധി നേരിടാൻ പുതിയ വരുമാനമർഗങ്ങൾ നിർദേശിക്കാൻ ധനമന്ത്രി അധ്യക്ഷനായി 14 പേർ ഉൾപ്പെടുന്ന വിദഗ്ധസമിതി രൂപവത്കരിച്ചതായി ഉത്തരവ് പുറത്തിറക്കിയെങ്കിലും പിന്നീടത് ധനവകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് നീക്കി. ബജറ്റിന് മുന്നോടിയായുള്ള ചർച്ചയ്ക്ക് വിദഗ്ധരെ ക്ഷണിക്കാനുള്ള നിർദ്ദേശം നൽകിയത് വിദഗ്ധസമിതി രൂപവത്കരിച്ചെന്ന് തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥർ അബദ്ധത്തിൽ ഉത്തരവിറക്കിയതെന്നാണ് വിശദീകരണം. അങ്ങനെ നിരവധി ആശയക്കുഴപ്പങ്ങൾ ധനവകുപ്പിലുമുണ്ട്.

നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശികയുണ്ട്. ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്‌കരിച്ചവകയിലും വൻ കുടിശികയാണ് ഉള്ളത്. ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്‌കരിച്ചവകയിലും വൻ കുടിശികയുണ്ട്. കരാറുകാർക്ക് ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപയെങ്കിലും നൽകാനുണ്ട്. ഇവയൊന്നും നിലവിൽ നൽകാനാവാത്ത സ്ഥിതിയാണ്. ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ തുടരുകയാണ്. ശനിയാഴ്ച സാമ്പത്തികവിദഗ്ധരുമായി ചർച്ചനടന്നു. ഡോ. കെ.പി. കണ്ണൻ, ഡോ. ബി.എ. പ്രകാശ്, ലേഖാ ചക്രവർത്തി തുടങ്ങിയവർ നിർദേശങ്ങൾ നൽകി.

എണ്ണയ്ക്കും മണ്ണിനും മദ്യത്തിനും വാഹനത്തിനുമടക്കം നികുതി കൂട്ടി, സകല മേഖലയിലും രൂക്ഷമായ വിലക്കയറ്റം അടിച്ചേൽപിച്ചതായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് എന്ന വിമർശനം ഉയർന്നിരുന്നു. കേന്ദ്ര സർക്കാർ കടമെടുപ്പു തുക വെട്ടിക്കുറച്ചതു കാരണമുള്ള വരുമാന നഷ്ടം നികത്താനാണ് 2023ൽ നികുതി വർധിപ്പിച്ചതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ ന്യായീകരിക്കുന്നെങ്കിലും മുക്കാൽ പങ്ക് നികുതി വർധനയും സാധാരണക്കാർക്കു കടുത്ത ആഘാതമായി എന്നതായിരുന്നു വസ്തുത.

ബജറ്റിൽ ക്ഷേമാനുകൂല്യങ്ങൾ കൂട്ടുകയോ പുതിയവ പ്രഖ്യാപിക്കുകയോ ചെയ്തതുമില്ല. കഴിഞ്ഞ ഈ രീതി ഇത്തരവണയും പിണറായി സർക്കാരിന് തുടരേണ്ടി വരും. കേന്ദ്ര സർക്കാർ ഇന്ധനത്തിനു വില കുറച്ചപ്പോൾ വില താഴ്‌ത്താൻ തയാറാകാത്ത സംസ്ഥാന സർക്കാർ ലീറ്ററിന് 2 രൂപ സെസ് ചുമത്തിയതും 2023ലെ ബജറ്റിലാണ്. ഇതും ഉടൻ നീക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കേരളം.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

7 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

8 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

8 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

19 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

20 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

21 hours ago