Kerala

ഗവർണറുടെ ഇ​ടു​ക്കി സ​ന്ദ​ർ​ശ​ന​ത്തെ ചൊ​ല്ലി വിവാദം, തടഞ്ഞാൽ പണി പിണറായിക്ക് കിട്ടും

ഇ​ടു​ക്കി . ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ഇ​ടു​ക്കി സ​ന്ദ​ർ​ശ​ന​ത്തെ ചൊ​ല്ലി വിവാദങ്ങൾ കൊഴുക്കുകയാണ്. ചൊ​വ്വാ​ഴ്ച തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഗ​വ​ർ​ണ​ർ ഇടുക്കിയിലേക്ക് എ​ത്തു​ന്ന​ത്.

ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​നാ​ണ് ഗ​വ​ർ​ണ​ർ എ​ത്തു​ന്ന​തെ​ന്നാണ് സി​പി​എം ആരോപിക്കുന്നത്. ഗ​വ​ർ​ണ​റെ ക്ഷ​ണി​ച്ച നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചു ചൊ​വ്വാ​ഴ്ച എ​ൽ​ഡി​എ​ഫ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രിക്കുകയാണ്. ഈ ഒരു കാരണം പറഞ്ഞു ഹർത്താൽ നടത്തിയാൽ ശബരിമല തീർത്ഥാടകർക്ക് കൂടി ഒരു പണി കൊടുക്കാമല്ലോ എന്നാണോ? എൽ ഡി എഫ് കണക്ക് കൂട്ടുന്നതെന്നും അറിയില്ല.

എല്ലാം എം എം മണിയുടെ വാശിയുടെയും പകപോക്കലിന്റെയും ചരട് വലികളുകളുടെയും പിന്നാമ്പുറ കളിയാണിതൊക്കെ. ഇടുക്കിയിൽ അനധികൃതമായി റവന്യൂ വനം ഭൂമികൾ കൈയ്യേറിയവരിൽ 70 ശതമാനം പേരും ഇടതു പക്ഷക്കാരാണ്. അവരിൽ 95 ശതമാനവും മണിയുടെ ബന്ധുക്കളും ഇഷ്ടക്കാരുമാണ്.

ഗവർണർക്ക് നൽകിയ ബില്ല് ഒപ്പിട്ടില്ലെന്നു പറഞ്ഞു വിവരമില്ലാത്ത വരെ പോലെ സംസ്ഥാന പ്രഥമപൗരൻ ആരിഫ് മുഹമ്മദ് ഖാനെ നാറിയെന്നു വിളിച്ചു ആക്ഷേപിച്ചു. മണി ജില്ലാ കളക്ടര്മാരെയും, വനം റെവന്യൂ ഉദ്യോഗസ്ഥർക്കെതിരെയുമൊക്കെ ഇതിനു മുൻപും ചാടി തുള്ളിയിട്ടുണ്ട്. തന്റെ ബന്ധുക്കൾ ഉൾപ്പടെ ഉള്ളവർ വെട്ടിപ്പിടിച്ച സർക്കാർ ഭൂമി നഷ്ടപ്പെടുമോ എന്നുള്ള ഭയവും പരിഭ്രമവും കൊണ്ട് മാത്രമാണ് അതൊക്കെ.

ഭൂ​മി​ഭേ​ദ​ഗ​തി ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​ത്ത​തി​നെ​തി​രെ ചൊ​വ്വാ​ഴ്ച ഇ​ട​തു​മു​ന്ന​ണി ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തു​ന്ന ദി​വ​സം ത​ന്നെ ഗ​വ​ർ​ണ​ർ ഇ​ടു​ക്കി​യി​ൽ എ​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാണ് ഇ​ടു​ക്കി ജി​ല്ലാ​ക​മ്മി​റ്റി പറയുന്നത്. ഗവർണറെ ഭരിക്കുന്നത് എൽ ഡി എഫ് ജില്ലാ കമ്മിറ്റി ആണെന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണോ? ഈ ചിന്തയെന്നും അറിയില്ല.

ഗ​വ​ർ​ണ​ർ ക​ർ​ഷ​ക​രെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും രം​ഗ​ത്തെ​ത്തി​. ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നാ​ണ് ഗ​വ​ർ​ണ​ർ ശ്ര​മി​ക്കേ​ണ്ട​ത്. ക​ർ​ഷ​ക​ർ രാ​ജ്ഭ​വ​നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ദി​വ​സം ഗ​വ​ർ​ണ​ർ ഇ​ടു​ക്കി​യി​ലേ​ക്ക് പോ​കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണ്. എ​ല്ലാ​വ​രോ​ടും വെ​ല്ലു​വി​ളി​യു​ടെ സ്വ​ര​മാ​ണ് ഗ​വ​ർ​ണ​ർ​ക്കെ​ന്നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തുകയും ഉണ്ടായി.

അതേസമയം, ഇ​ട​തു​മു​ന്ന​ണി ന​ട​ത്തു​ന്ന​ത് അ​നാ​വ​ശ്യ ഹ​ർ​ത്താ​ൽ എ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പറയുന്നുണ്ട്. സി​പി​എം വ്യാ​പാ​രി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. കൂ​ടു​ത​ൽ പ്ര​കോ​പ​ന​മു​ണ്ടാ​യാ​ൽ പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്തി​യേ​ക്കു​മെ​ന്നും ഡീ​ൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ ഇ​ടു​ക്കി​യി​ലെ​ത്തു​ന്ന ഗ​വ​ർ​ണ​റെ ത​ട​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ അറിയിച്ചി ട്ടുണ്ട്. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തെ​പോ​ലും ത​ട​സ​പ്പെ​ടു​ത്തു​ന്ന സി​പി​എ​മ്മി​ന്‍റെ അ​സ​ഹി​ഷ്ണു​ത ജ​നം മ​ന​സി​ലാ​ക്കു​മെ​ന്ന് സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നു ത​ട​യി​ടാ​നാ​ണ് എ​ൽ​ഡി​എ​ഫ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും സ​ന്തോ​ഷ് കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

59 mins ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

2 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

2 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

3 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

6 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

6 hours ago