India

റോബിന്റെ മുന്നിലടക്കം മുട്ടുകുത്തി സർക്കാരും KSRTC യും, ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് ദേശസത്കൃത റൂട്ടുകളില്‍ ഓടാം, യാത്രക്കാരെ കയറ്റാം ഇറക്കാം, KSRTCയെ തള്ളി കേന്ദ്ര സര്‍ക്കാര്‍

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വിഷയത്തില്‍ സംസ്ഥാന സർക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെയും ഒക്കെ വാദങ്ങള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്ങ്മൂലം. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിലെ പുതിയ ചട്ടപ്രകാരം ദേശസത്കൃത റൂട്ടുകളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും ടൂറിസ്റ്റ് ബസുകള്‍ക്ക് കഴിയും. ഇത്തരം നടപടി മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നുള്ള കെഎസ്ആര്‍ടിസിയുടെ വാദം കേന്ദ്ര സര്‍ക്കാര്‍ നൽകിയ സത്യാ വാങ്മൂലത്തിൽ നിഷേധിച്ചു.

ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ദേശസാത്കൃത റൂട്ടുകളിലടക്കം സര്‍വീസ് നടത്താവുന്നതാണ്. വിനോദ സഞ്ചാരികളെ ഒറ്റയ്ക്കും കൂട്ടമായും കൊണ്ടു പോകാന്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. റോബിൻ ബസ്സിന്റെ പിറകെ പിന്തുടർന്ന് പിഴ ഈടാക്കിയും ബസ് തടഞ്ഞും പോലീസും എം വി ഡി യും ഒക്കെ നടത്തിയത് നിയമ വിരുദ്ധ നടപടിയാണെന്ന് കൂടിയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

2023 ചട്ടപ്രകാരം അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ കോണ്‍ട്രാക്ട് കാര്യോജായി മാത്രം സര്‍വീസ് നടത്താനാണ് അനുമതിയുള്ളത്. മോട്ടോര്‍ വാഹന നിയമപ്രകാരം വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) റൂള്‍സ് രൂപികരിച്ചതെന്നും കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുശീല്‍ കുമാറ ജീവ സമര്‍പ്പിച്ച് എതിര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) മോട്ടോര്‍ വാഹന നിയമത്തിലെ രണ്ടു വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം ശരിയല്ല, അത് നിലനില്‍ക്കില്ല. ഹര്‍ജിലെ ഒരു വാദവും നിലനില്‍ക്കുന്നതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് അടക്കം നല്‍കിയ ഹര്‍ജിയില്‍ കൂടിയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇതോടെ റോബിന്‍ ഉടമ ഗിരീഷ് പറഞ്ഞ വാദങ്ങള്‍ ശരിയാണെന്നാണ് കേന്ദ്രവും ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

കേന്ദ്രം നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ദിനേഷ് കുമാര്‍ സിങ്ങിന്റെ ബെഞ്ച് ജനുവരി പത്തിന് വീണ്ടും കേസ് പരിഗണിക്കുകയാണ്. കെഎസ്ആര്‍ടിസിയെപ്പോലുള്ള സ്റ്റേജ് കാര്യേജ് ഓപ്പറേറ്റര്‍മാരെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് സ്റ്റേജ് ക്യാരേജുകളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് ഉത്തരവിട്ടിരുന്ന ഇടക്കാല ഉത്തരവ് ദിനേശ് കുമാര്‍ സിങ് നേരത്തെ പാസാക്കിയിരുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

8 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

9 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

10 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

20 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

21 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

22 hours ago