Crime,

മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശനം, മാലിദ്വീപിൽ 3 മന്ത്രിമാർക്ക് സസ്പെൻഷൻ

മാലി . പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയ മൂന്ന് മന്ത്രിമാരെ സസ്പെന്‍റ് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍. മറിയും ഷിയുന, മല്‍ഷ ഷറീഫ്, മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെക്കുറിച്ച് ഇവര്‍ പരിഹസിക്കുന്ന കമന്‍റുകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

മാലിദ്വീപ് സര്‍ക്കാരിലെ യുവശാക്തീകരണ ഉപമന്ത്രിയാണ് മല്‍ഷ ഷെറീഫും മറിയം ഷിയൂനയും. ട്രാന്‍സ്പോര്‍ട്ട്,വ്യോമയാന മന്ത്രിയാണ് ഹസ്സന്‍ സിഹാന്‍. 3 മന്ത്രിമാര്‍ ഇന്ത്യയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ കമന്‍റുകളെ മാലിദ്വീപ് വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഈ കമന്‍റുകള്‍ക്ക് ഉത്തരവാദികളായ മന്ത്രിമാരെ ഉടനടി നീക്കം ചെയ്തിട്ടുണ്ട് എന്നും മാലിദ്വീപ് സര്‍ക്കാരിന്റെ വക്താവ് ഇബ്രാഹിം ഖലീല്‍ ഇന്ത്യയെ അറിയിച്ചു.

മന്ത്രിമാര്‍ പ്രധാന മന്ത്രി മോദിക്കെതിരെ നടത്തിയ അപകീര്‍ ത്തികരമായ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ നയമല്ലെന്നും സര്‍ക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് മന്ത്രിമാരുടെ വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്നും മാലീദ്വീപ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജൂനിയര്‍ മന്ത്രി മറിയം ഷിയൂന നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യവും അസ്വീകാര്യവും ആണെന്നും കേന്ദ്രസര്‍ക്കാര്‍ മാലിദ്വീപിനെ അറിയിച്ചിരുന്നു. ഈ മന്ത്രിമാര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് മാലിദ്വീപിന്റെ മുന്‍പ്രസിഡന്‍റുമാരായ മുഹമ്മദ് നഷീദും ഇബ്രാഹിം സോളിഹും മാലിദ്വീപ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മോശം പരാമര്‍ശം നടത്തിയ മാലിദ്വീപ് മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. മന്ത്രി മറിയം ഷിവുനയുടെ പരാമര്‍ശത്തിനെതിരെയാണ് ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചത്. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം വ്യക്തിപരമെന്നാണ് മാലിദ്വീപ് സര്‍ക്കാർ പ്രതികരിച്ചത്. ഇത്തരം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായ തോടെ യുവജന ശാക്തീകരണ മന്ത്രി മറിയം ഷിയൂന എക്‌സില്‍ നിന്നും പോസ്റ്റ് നീക്കി. ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാ യിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി മോദിക്കെതിരെ പോസ്റ്റിട്ടത്.

crime-administrator

Recent Posts

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

13 mins ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

32 mins ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

1 hour ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

11 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

11 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

12 hours ago