India

മൂന്നു വയസുകാരിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി

ഗുഡല്ലൂർ . പന്തല്ലൂരില്‍ അമ്മയോടൊപ്പം പോകവേ മൂന്നു വയസുകാരിയെ കടിച്ചുകൊന്ന പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച് കൂട്ടിലാക്കി. ഉച്ചയ്‌ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ചത്. വൈകിട്ട് 3.30തോടെയാണ് പുലിയെ കൂട്ടിലാക്കി. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്ന് വയസ്സുകാരി നാന്‍സി ശനിയാഴ്ച അതി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അമ്മയ്‌ക്കൊപ്പം നടക്കുകയായിരുന്ന കുഞ്ഞിനെ തേയിലത്തോട്ടത്തില്‍ പതിയിരിക്കുകയായിരുന്ന പുലി തട്ടിയെടുക്കുകയായിരുന്നു. കുട്ടിയുമായി ഏറെ ദൂരം ഓടിയ ശേഷം തേയിലത്തോട്ടത്തിലെ ഒരിടത്ത് ഉപേക്ഷിച്ച ശേഷം പുലി കടന്നുകളയുകയാണ് ഉണ്ടായത്. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും തോട്ടം തൊഴിലാളികളും ഏറെ നേരം അന്വേഷിച്ച ശേഷമാണ് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്.

പിന്നീട് പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പുലിയുടെ ശല്യം അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതില്‍ പന്തല്ലൂർ മേഖലയിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. ഞായറാഴ്ച നാട്ടുകാരും കൂട്ടിയുടെ മാതാപിതാക്കളും റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നതിനിടയിലാണ് പുലിയെ പിടികൂടിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെ പന്തല്ലൂര്‍ താലൂക്കില്‍ അഞ്ചിടങ്ങളിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഡിസംബര്‍ 21ന് പുലിയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ജനുവരി നാലിന് പുലിയുടെ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിക്ക് പരിക്കേറ്റു. വനം വകുപ്പ് വിവിധിയിടങ്ങളില്‍ കൂട് വയ്‌ക്കുകയും, ക്യാമറ സ്ഥാപിച്ചതോടെയാണ് ആക്രമണം നടത്തിയത് പുലിയാണെന്ന് സ്ഥിരീകരിക്കുന്നത്.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

13 mins ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

43 mins ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

7 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

15 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

15 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

16 hours ago