Crime,

എആർ ക്യാമ്പിലെ പോലീസുകാരൻ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

കാസര്‍ഗോഡ് . കാസര്‍ഗോഡ് എആർ ക്യാമ്പിലെ പോലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സി പി ഒ സുധീഷ് (40) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുൻവശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കാണുന്നത്.

ഏറെനാളായി ഈ കെട്ടിടം അടഞ്ഞു കിടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കെട്ടിടത്തിന് മുന്നിലായി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സമീപവാസിക ളിലൊരാളാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നേരത്തെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിൽ ജോലി നോക്കി വന്നിരുന്ന സുധീഷ്, വകുപ്പ് തല നടപടികളെ തുടർന്ന് എ ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റപ്പെടുകയായിരുന്നു. കുറച്ചനാളായി സുധീഷ് മെഡിക്കൽ അവധിയിൽ ആയിരുന്നുവെന്നു ഒരു മലയാള മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീണാണ് മരണം എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ സുധീഷ് എന്തിനാണ് ഇവിടേക്ക് എത്തിയത് എന്നത് ഉൾപ്പടെ അറിവായിട്ടില്ല. നടപടികൾ പൂർത്തിയാക്കി പോലീസ് സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണ്.

crime-administrator

Recent Posts

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

31 mins ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

1 hour ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

4 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

4 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

10 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

18 hours ago