Crime,

കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ നാവിക സേന മോചിപ്പിച്ചു, ഇന്ത്യക്കാരുൾപ്പെടെ ജീവനക്കാരെ രക്ഷപ്പെടുത്തി

അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ പതാകയുള്ള കപ്പൽ ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി. സൊമാലിയൻ തീരത്ത് തകർന്ന ചരക്ക് കപ്പലിലെ 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെയും ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. എംവി ലീല നോർഫോക്ക് എന്ന ചരക്ക് കപ്പൽ അപകട സൂചന നൽകിയതിനെത്തുടർന്നാണ് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ രക്ഷാ പ്രവർത്തനത്തിന് പോകുന്നത്.

നാവികസേനയുടെ എലൈറ്റ് മറൈൻ കമാൻഡോകൾ കപ്പലിൽ തിരച്ചിൽ നടത്തിയെങ്കിലും കടൽക്കൊള്ളക്കാരെ കണ്ടെത്താ നായില്ല. എംവി ലീല നോർഫോക്ക് എന്ന കപ്പൽ ബ്രസീലിലെ പോർട്ട് ഡു അക്കോയിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാനി ലേക്ക് പോകുകയായിരുന്നു. ജനുവരി നാലിന് വൈകുന്നേരം അഞ്ചോ ആറോ അജ്ഞാതരായ സായുധ ഉദ്യോഗസ്ഥർ കപ്പലിൽ കയറിയെന്ന് വ്യാപാര കപ്പൽ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പോർട്ടലിന് സന്ദേശം അയക്കുകയായിരുന്നെന്നു ഇന്ത്യൻ നാവികസേന പറയുന്നു.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ, മാരിടൈം പട്രോൾ എയർക്രാഫ്റ്റ് പി-8ഐ, ലോംഗ് റേഞ്ച് പ്രിഡേറ്റർ എംക്യു9ബി ഡ്രോൺ എന്നിവ കപ്പലിനെ സഹായിക്കാൻ ഇന്ത്യ ഉടനടി വിന്യസിക്കുകയാണ് ഉണ്ടായത്.

ഐ‌എൻ‌എസ് ചെന്നൈ അവരുടെ ആന്റി പൈറസി പട്രോളിംഗിൽ നിന്ന് വഴിതിരിച്ചുവിടുകയും ഉച്ചകഴിഞ്ഞ് 3.15 ന് വടക്കൻ അറബിക്കടലിൽ വച്ച് കപ്പലിനെ തടയുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ നാവികസേനയുടെ വിമാനം കപ്പലുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് നാവികസേന ചരക്ക് കപ്പലിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്യുകയാണ് ഉണ്ടായത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

7 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

8 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

9 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

12 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

13 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

13 hours ago