Cinema

‘സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്’ ശബരിമല തീർത്ഥാടകർക്ക് മന്ത്രി ഗണേഷ് കുമാറിന്റെ ശാസന!

തിരുവനന്തപുരം . ‘സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്’ എന്ന് ശബരിമല തീർത്ഥാടകർക്ക് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ശാസന. ‘സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്. ബസിന് മുന്നിൽ ഇരുന്ന് ഉള്ള ശരണം വിളി സമരവും ശരിയല്ല’ ഗണേഷ് തിരുവനന്തപുരത്ത് പറഞ്ഞു. ബസ്സുകൾ പോലീസ് വഴി നീളെ തടഞ്ഞിട്ടു തീർത്ഥാടകരെ പൊറുതി മുട്ടിച്ച അവസ്ഥയിലാണ് ഭക്തർ ബസിന് മുന്നിൽ ഇരുന്ന് ശരണം വിളി സമരവും മറ്റും നടത്തുന്നതെന്ന വസ്തുത ബോധപൂർവം മറന്നു കൊണ്ടായിരുന്നു മന്ത്രി ഗണേഷിന്റെ ഭക്തർക്കെതിരെയുള്ള ശാസന. അതേസമയം, ഓരോ പൊലീസുകാരും തോന്നും പോലെ ബസ് വഴിയിൽ തടഞ്ഞു ഇടുന്ന സ്ഥിതിയുണ്ടെന്ന് മന്ത്രി ഗണേഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശബരിമലയിൽ നടക്കുന്ന സമരപരിപാടികൾ മാർഗതടസം സൃഷ്‌ടിക്കാനെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. ‘മകരവിളക്കിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ നൽകും. കെഎസ്ആർടിസി ബസുകൾ വഴിയിൽ തടഞ്ഞിടരുത്. ആളും പേരും ഇല്ലാത്ത സ്ഥലത്ത് ബസ് പിടിച്ചു ഇട്ടാൽ തീർത്ഥാടകർ ബുദ്ധിമുട്ടിലാകും. നിലയ്ക്കലിൽ ബസിൽ കയറാനുള്ള തിരക്ക് കുറയ്ക്കാൻ ഉള്ള നടപടി ഉടൻ തന്നെ ഉണ്ടാകും. അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്യണം. അപ്പോൾ സന്നിധാനത്ത് തിരക്ക് കുറയുമെന്നും’ ഗണേഷ് കുമാർ പറഞ്ഞു. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ശബരിമല തീർത്ഥാടനത്തിനായി വിട്ടു നൽകും. തീർത്ഥാടകരുമായി പോകുന്ന ബസുകൾ വഴിയിൽ തടഞ്ഞിടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകും.

ഇതിനിടെ കെഎസ്ആർടിസിയിലെ ഗണേഷിന്റെ അഴിമതി പരാമർശത്തിന് മറുപടിയുമായി ആന്റണി രാജു രം​ഗത്ത് വന്നിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ അദ്ദേഹം വകുപ്പിലെ ചോർച്ച കണ്ടത് എങ്ങനെഎന്നായിരുന്നു ആന്റണി രാജു ചോദിച്ചത്. നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോ​ഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും അടിസ്ഥാന​മില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച ആളാണ് ​ഗണേഷെന്നും ആന്റണി രാജു കുറ്റപ്പെടുത്തി യിരുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

7 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

8 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

9 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

19 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

20 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

21 hours ago